രാജപുരം : ജില്ലാതല ലഹരി വിരുദ്ധ സെമിനാര് നാളെ ഉച്ചകഴിഞ്ഞ് 2.30 ന് അട്ടേങ്ങാനം കോടോം-ബേളൂര് പഞ്ചായത്ത്ഹാളില് നടക്കും. ഹോസ്ദൂര്ഗ്ഗ് താലൂക്ക് ലീഗല് സര്വ്വീസസ് കമ്മറ്റി കോടോം-ബേളൂര് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് സെമിനാര് സംഘടിപ്പിക്കുന്നത്.
മാലക്കല്ല് :ഹോസ്ദൂര്ഗ് ഉപജില്ല കേരള സ്ക്കുള് കലോത്സവത്തിന് സംഘാടകസമിതിയായി.മാല്ല്ല് സെന്റ് മേരീസ് എ യു പി സ്ക്കുളില് നടന്ന പരിപാടി ഇ.ചന്ദ്രശേഖരന് എം എല് എ ഉദ്ഘാടനം ചെയ്തു. കളളാര് പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന് അധ്യക്ഷത വഹിച്ചു.എ.ഇ.ഒ മിനി ജോസഫ് ആമുഖ പ്രസംഗം നടത്തി. മാലക്കല്ല് സ്ക്കുള് മാനേജര് ഫാ.ഡിനോ കുമ്മനിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കോടോം-ബേളൂര് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ.പി, പ്രസന്ന പ്രസാദ്, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ,കളളാര് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ […]
പയ്യന്നൂർ : പ്രതിസന്ധികളെ അതിജീവിച്ച് സിവിൽ സർവ്വീസ് നേടിയ ഷെറിൻ ഷഹാനയെ വീട്ടിലെത്തി കെ കെ ശൈലജ ടീച്ചർ അഭിനന്ദനം അറിയിച്ചു. ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയുടെ ഉപഹാരം ഷെറിൻ ഷഹാനയ്ക്ക് ശൈലജ ടീച്ചർ കൈമാറി.
അമ്പലത്തറ: കേരളത്തിലെ സി പി എമ ന്റെ സമാരാധ്യനായ നേതാവ് ഇകെ നായനാരുടെ സ്മരണീയ ദിനത്തിൽ അമ്പലത്തറ മുതൽ പാണത്തൂർ വരെയുള്ള സംസ്ഥാന പാതയുടെ ഇരുവശത്തുംസി പി എം പനത്തടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം നടത്തി. സംസ്ഥാന സർക്കാരിന്റെ വലിച്ചെറിയൽ മുക്ത മാലിന്യ മുകത കേരളം ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് 39 കിലോമീറ്റർ ദൂരത്തിൽ പാതയോരങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിച്ചു കൊണ്ടുള്ള മാതൃകാപരമായ പ്രവർത്തനത്തിന് സി പി എം നേതൃത്വം നൽകിയത്. ഗുരുപുരത്ത് ഏരിയാതല ഉദ്ഘാടനം കാസറഗോഡ് ജില്ലാ […]