DISTRICT NEWS

ജില്ലാശുപത്രി റോഡ് വിഷയം: എയിംസ് കൂട്ടായ്മയുടെ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ജില്ലാശുപത്രിക്ക് മുന്നില്‍ അപ്രോച്ച് റോഡുകളെ ബന്ധിപ്പിച്ച് ഓവര്‍ബ്രിഡ്ജ് വേണമെന്ന ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതി അഭിഭാഷകന്‍ സുബീഷ് ഹൃഷികേഷ് മുഖേന നിലവില്‍ ദേശീയ പാത അതോറിറ്റി പണിയാന്‍ തീരുമാനിച്ച അഞ്ച് മീറ്ററോളം ഉയരത്തില്‍ കാല്‍നടക്ക് മാത്രമായുള്ള മേല്‍പ്പാലത്തിന് പകരം ഭൂമിയുടെ ലെവലില്‍ വാഹനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ പാലം പണിത് അപ്രോച്ച് റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഈ ആവശ്യം പരിഗണിച്ച് 10 ദിവസത്തിനുള്ളില്‍ മറുപടി കോടതിയില്‍ റിപ്പോര്‍ട്ടായി സമര്‍പ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം തന്നെ ജില്ലാശുപത്രി അധികൃതര്‍ എന്ത് കൊണ്ട് ഇങ്ങിനെ ഒരു ആവശ്യവുമായി മുന്നോട്ട് വന്നില്ല എന്നും കോടതി നിരീക്ഷിച്ചു.
എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പരാതികളും നിവേദനങ്ങളും നല്‍കുകയും ആശുപത്രിക്ക് മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ധര്‍ണ്ണ നടത്തുകയും ചെയ്തിട്ടും യാതൊരു ഫലവും കാണാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. ബഹുമാനപ്പെട്ട കോടതിയില്‍ നിന്നും പാവപ്പെട്ട രോഗികള്‍ക്കും നാട്ടുകാര്‍ക്കും അനുകൂലമായ വിധിയുണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറല്‍ സെക്രട്ടറി മുരളീധരന്‍ പടന്നക്കാട്, ട്രഷറര്‍ സലീം സന്ദേശം ചൗക്കി, കോര്‍ഡിനേറ്റര്‍ ശ്രീനാഥ് ശശിഎന്നിവര്‍പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *