പയ്യന്നൂര്‍: ശ്രീ കാപ്പാട്ട് കഴകം പെരുംകളിയാട്ടം 2024 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് മൂന്ന് വരെനടക്കും. 28 വര്‍ഷങ്ങള്‍ക്ക് ശേഷം പെരും കളിയാട്ടം നടക്കുന്ന കാപ്പാട്ട് കഴകത്തില്‍ കലവറ നിറക്കല്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പ്രധാന കോയമ്പത്തറവാട് ആയ കരിപ്പത്ത് തറവാട്ടിലെ മൂത്ത അമ്മ കന്നിക്കൊട്ടില്‍ കെടാ ദീപം തെളിയിക്കുന്നതോടെ ആരംഭിക്കും തുടര്‍ന്ന് കരിപ്പത്ത് തറവാട്ടില്‍ നിന്നും കര്‍പ്പൂരം വരെയുള്ള പലവ്യഞ്ജനങ്ങള്‍ ഒന്നൊന്നായി കന്നി കലവറയില്‍ സമര്‍പ്പിക്കും. പിന്നീട് ക്ഷേത്രങ്ങളില്‍ നിന്നും തറവാടുകളില്‍ നിന്നും വീടുകളില്‍ നിന്നും കൊണ്ടുവരുന്ന സാധനസാമഗ്രികള്‍ കന്നി കലവറയില്‍ നിറക്കപ്പെടും 25ന് ശ്രീ പയ്യന്നൂര്‍ പെരുമാളോടെ തിരുസന്നിധിയില്‍ നിന്ന് ദീപവും തിരിയും കൊണ്ടുവരുന്നതോടെ പെരും കളിയാട്ടത്തിന് തുടക്കം ആവും. എഴുന്നള്ളിച്ച് കൊണ്ടുവരുന്ന ദീപം പള്ളിയറിയിലെ വിളക്കുകളിലേക്കും പാചകശാലയിലെ അടുപ്പുകളിലേക്കും പകരുന്നതോടെ പാചകശാല സജീവമാകും പിന്നീട് അങ്ങോട്ട് 7 രാവുകളും 7 പകലുകളിലും ആയി നടക്കുന്ന പെരും കളിയാട്ടത്തിന് വന്നെത്തുന്ന ഭക്തജനങ്ങള്‍ക്ക് 14 നേരം അന്നമൊരുക്കുന്നതിന് കലവറ ബാല്യക്കാര്‍ വ്രതശുദ്ധിയോടെ സജ്ജരാകും പിന്നീടങ്ങോട്ട് 39 തെയ്യക്കോലങ്ങളുടെ വെള്ളാട്ടങ്ങളും തോറ്റങ്ങളും ക്ഷേത്രാങ്കണത്തില്‍ നിറഞ്ഞാടും 40 തെയ്യക്കോലങ്ങളുടെ നിറഞ്ഞാട്ടങ്ങളാല്‍ ക്ഷേത്രം മുറ്റം ഉത്സവത്തില്‍ ആറാടും ഒരേസമയം 5000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ഉള്ള ഭക്ഷണപന്തല്‍ ഒരുക്കിയിട്ടുണ്ട്
ഒരു ദിവസം രണ്ട് നേരങ്ങളിലായി ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സംവിധാനം കലവറയില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ടി കെ മുരളിദാസ്, രാമചന്ദ്രന്‍ പണിക്കര്‍ മാട്ടുമ്മല്‍ രാമചന്ദ്രന്‍ ടിവി രാഘവന്‍ പുതിയാടുത്ത് ബാലകൃഷ്ണന്‍, അഡ്വക്കേറ്റ് എം വി അമരേശന്‍, ടി ഭരതന്‍, രാമചന്ദ്രന്‍ വി, ടിപി മോഹനന്‍ മണക്കാട്ട,് സുരേഷ് ബാബു, ടി കെ ബാലചന്ദ്രന്‍, ടിവി രാമചന്ദ്ര, ടിവി സുധാകരന്‍, ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ശിവരാമന്‍ മേസ്ത്രി തച്ചങ്ങാട് എന്നിവര്‍ അറിയിച്ചു.