രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് കഴിഞ്ഞ ആഴ്ച കാട്ടാന ഇറങ്ങിയതിന് പിന്നാലെ ഇന്നലെ പനത്തടി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മാട്ടക്കുന്ന് ജനവാസ കേന്ദ്രത്തിന് ഇരുനൂറ് മീറ്ററകലെ കാട്ടാന ഇറങ്ങി. വാഴ തെങ്ങ് കാപ്പി എന്നീ കൃഷികള്‍ നശിപ്പിച്ചു.മരുതോം ഫോറസ്റ്റ് സെക്ഷന്‍ പരിധിയിലാണ് ഇവിടം. മാട്ടക്കുന്ന് _താന്നിക്കാല്‍ കോളനിയില്‍ അന്‍പത്തിആറ് കുടുംബങ്ങളാണ് ഉള്ളത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് തന്നെയാണ് ഇവരുടെ കൃഷിസ്ഥലം. വനാതിര്‍ത്തിയില്‍ അടിയന്തിര മായി ഫെന്‍സിംങ്ങ് സ്ഥാപിക്കണമെന്ന് കോളനി നിവാസികള്‍ ആവശൃപ്പെടുന്നു. റാണിപുരത്ത് കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വാര്‍ഡ് അംഗം എന്‍. വിന്‍സന്റ് ഇത് സംബന്ധിച്ചു കളക്ടര്‍ക്ക് നിവേദനംനല്കിയിരുന്നു.