രാജപുരം : കെ ജെ യു രാജപുരം മേഖല കമ്മിറ്റി അംഗവും കേരളകൗമുദി ലേഖകനുമായ പി.കെ.ഗണേശന്റെ ഇരുചക്ര വാഹനം അജ്ഞാതര്‍ തീവച്ച് നശിപ്പിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്ന് കേരള ജേര്‍ണലിസ്റ്റ് യുണിയന്‍ രാജപുരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഉളുവര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.പ്രമോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി സുരേഷ് കുക്കള്‍, മേഖല കമ്മിറ്റി അംഗം പി.കെ. ഗണേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി രവീന്ദ്രന്‍ കൊട്ടോടി (പ്രസിഡന്റ്), ശോഭിന്‍ ചന്ദ്രന്‍ ( സെക്രട്ടറി), പി.കെ.ഗണേശന്‍ (ട്രഷറര്‍) എന്നിവരെതിരഞ്ഞെടുത്തു.