LOCAL NEWS

കുട്ടീസ് റേഡിയോ ‘ചങ്ങാതിക്കൂട്ടം ‘ നൂറാം എപ്പിസോഡ് നിറവിലേക്ക്…

രാജപുരം : എടത്തോട് ശാന്താ വേണുഗോപാല്‍ മെമ്മോറിയല്‍ ഗവ. യു. പി. സ്‌കൂളിലെ കുട്ടീസ് റേഡിയോ ചങ്ങാതിക്കൂട്ടം നൂറാം എപ്പിസോഡ് നിറവിലേക്ക് കടക്കുകയാണ് . കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ അവതരിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും ചങ്ങാതിക്കൂട്ടം റേഡിയോ അവസരം ഒരുക്കുന്നു.2023-24 അധ്യയനവര്‍ഷാരംഭത്തില്‍ തന്നെ ചങ്ങാതിക്കൂട്ടത്തിന്റെ സംപ്രേഷണം ആരംഭിച്ചു. കുട്ടികള്‍ തന്നെ RJ മാരായും അവതാരകരായും എത്തുന്നു. കഥകള്‍ , കവിതകള്‍ , കടംകഥകള്‍ , ശാസ്ത്രകൗതുകങ്ങള്‍ – വിശേഷങ്ങള്‍ , സ്‌കിറ്റുകള്‍ , ആനുകാലിക വിവരങ്ങള്‍ , വാര്‍ത്തവിശേഷങ്ങള്‍ തുടങ്ങിയവ റേഡിയോയിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്നു. കൂടാതെ ആഴ്ചയിലൊരിക്കല്‍ കഥയ്ക്ക് പേരുനല്‍കാം , ക്വിസ് ചോദ്യമത്സരം തുടങ്ങിയവ അവതരിപ്പിക്കുകയും സ്‌കൂളില്‍ സ്ഥാപിച്ചിട്ടുള്ള ചങ്ങാതിക്കൂട്ടം ക്വിസ് ബോക്‌സില്‍ കുട്ടികള്‍ ഉത്തരം എഴുതിയിടുന്നു. ശരിയുത്തരം നറുക്കിട്ടെടുത്ത് വിജയിക്ക് സമ്മാനം നല്‍കുകയും ചെയ്യുന്ന ഈ പരിപാടി കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ളതായി മാറികഴിഞ്ഞു.്. ആഴ്ചയിലൊരിക്കല്‍ ഇംഗ്ലീഷ് , ഹിന്ദി ഭാഷകളിലും റേഡിയോ സംപ്രേഷണം ചെയ്യുന്നുണ്ട്. സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റുഡിയോയില്‍ വെച്ചാണ് റേഡിയോ സംപ്രേഷണം ചെയ്യുന്നത്. ഓരോ ക്ലാസ് മുറികളിലും സ്ഥാപിച്ചിട്ടുള്ള സൗണ്ട് സ്പീക്കറിലൂടെ റേഡിയോ പരിപാടികള്‍ കുട്ടികളുടെ കാതുകളിലേക്ക് എത്തുന്നു. ക്ലാസ് പ്രവര്‍ത്തനസമയം നഷ്ടമാക്കാതെ രാവിലെ 9.45 മുതല്‍ പരമാവധി 15 മിനിറ്റ് നേരം റേഡിയോ പ്രക്ഷേപണം ചെയ്യുന്നു.നൂറാം എപ്പിസോഡിലേക്ക് കടക്കുന്ന ചങ്ങാതിക്കൂട്ടം റേഡിയോയ്ക്ക് സിനിമാതാരങ്ങള്‍, സാഹിത്യകാരന്‍മാര്‍, തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഇതിനോടകം
ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.ചങ്ങാതിക്കൂട്ടത്തിന്റെ നൂറാം എപ്പിസോഡ് വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് എടത്തോട് ശാന്താ വേണുഗോപാല്‍ മെമ്മോറിയല്‍ ഗവ.യു.പി.സ്‌കൂള്‍.

 

Leave a Reply

Your email address will not be published. Required fields are marked *