രാജപുരം: കള്ളാര്‍ മഖാം ഉറൂസ്് ഫെബ്രുവരി 15 മുതല്‍ 18 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു മഖാം ഉറൂസ്ന് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ സലാം വി വണ്ണാത്തിക്കാനം പതാക ഉയര്‍ത്തി. 18 ന് ഉറൂസ് സമാപിക്കും. 15 ന് രാവിലെ 10ന് ഇമ്പമുളള കുടുംബം എന്ന വിഷയത്തില്‍ മോട്ടിവേഷന്‍ ട്രൈനര്‍ ഡോ.ഫര്‍ഹ നൗഷാദ് ക്ലാസ് നയിക്കും. രാത്രി 8ന് ഉദ്ഘാടന സമ്മേളനം നടക്കും. വിവിധ പരിപാടിികള്‍ കളളാര്‍ ജുമാമസ്ജിദ് ഖത്തീഫ് അബ്ദുള്‍ സമദ് അഷ്‌റഫി പുഞ്ചക്കര ഉദ്ഘാടനം ചെയ്യ്യും. സുബൈര്‍ പി.കെ അധ്യക്ഷത വഹിക്കും. അബ്ദുള്‍ റസാഖ് മൗലവി പുഞ്ചക്കര ആമുഖ പ്രഭാഷണം നടത്തും. മുഹമ്മദ്കുഞ്ഞി സി എം,ശാക്കിര്‍ ലത്തിഫി ഇരിട്ടി എന്നിവര്‍ പ്രസംഗിക്കും. 8.30ന് ഇശല്‍ ബുസ്താന്‍ കാവാലി & മാഷപ്പ്. 9.30ന് കേരള,കര്‍ണ്ണാടക പ്രമുഖ ടീമുകളുടെ ദഫ് കളി മത്സരം നടക്കും. സി.എം നാസര്‍ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്യും. നിസാര്‍ കെ.കെ സ്വാഗതവും ബഷീര്‍ ബി കെ നന്ദിയും പറയും.
16, 17, 18 തിയതികളില്‍ വിവിധ പരിപാടികള്‍ നടക്കുമെന്ന് കള്ളാര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുസ്സമദ് അഷറഫി പുഞ്ചക്കര, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ സലാം വി വണ്ണാത്തിക്കാനം ,നിസാര്‍ കെ. കെ, അബദുള്‍ റസാഖ് മൗലവി, മൊയ്തു ചാപ്പക്കാല്‍, നാസര്‍ സി.എം, ബഷീര്‍ബികെ എന്നിവര്‍ അറിയിച്ചു.