LOCAL NEWS

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ മസ്ദൂർ സംഘം കളളാർ പഞ്ചായത്ത് കമ്മറ്റി കളളാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

കളളാർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ മസ്ദൂർ സംഘം കളളാർ പഞ്ചായത്ത് കമ്മറ്റി കളളാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കേരളത്തിലെ കാർഷിക മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കുക, കേരളത്തിൽ ഏറ്റവും അധികം തൊഴിൽ നൽകുന്ന കാർഷിക മേഖലയെ സംരക്ഷിക്കാൻ പദ്ധതികൾ തയ്യാറാക്കുക, കർഷക തൊഴിലാളി ക്ഷേനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കുക,
ക്ഷേമപെൻഷൻ നൽകുന്നതിലെ വിവേചനം അവസാനിപ്പിക്കുക, കർഷക തൊഴിലാളി ക്ഷേമപെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക. തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. ജില്ലാ വൈസ് പ്രസിഡന്റ് ഗോവിന്ദൻ.വി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ലത ദാമോദരൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ബി.വി സത്യനാഥ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് സുരേഷ് പെരുമ്പളളി,ജില്ലാ സെക്രട്ടറി സുനിൽ, ട്രഷറർ അനൂപ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി മനോജ് താന്നിക്കാൽ സ്വാഗതവും വിജയൻ കൊട്ടോടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *