രാജപുരം: എൽഡി എഫ്് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച്് നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ് റാലികൾ സംഘടിപ്പിക്കുന്നു. നാളെ മുതൽ േെകെുന്നേരം4ന് നടക്കുന്ന റാലിയിലും പൊതുയോഗത്തിലും പ്രമുഖ നേതാക്കൾ പങ്കെടുക്കും. കാഞ്ഞങ്ങാട് മണ്ഡലം റാലി നാളെ നടക്കും അലാമിപ്പളളി പുതിയ ബസ്റ്റാന്റ് പരിസരത്ത് എൽ ഡി എഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ഉദുമ മണ്ഡലം റാലിയും നാളെയാണ്.ചട്ടഞ്ചാലിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.കാസർകോട് മണ്ഡലം റാലി 21ന് മുളേളരിയയിൽ മുൻ മന്ത്രി […]
ഒടയംചാൽ : കൊന്നക്കാട് കോപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ കീഴിൽ രണ്ട് ദശാബ്ദ കാലമായി വെള്ളരിക്കുണ്ടിൽ പ്രവർത്തിക്കുന്ന കെ ജെ തോമസ് സഹകരണ ആശുപത്രിയുടെ സഹോദര സ്ഥാപനമായ ഒടയംചാൽ കോപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ഡോക്ടർമാരുടെ സേവനം 24 മണിക്കൂർ പ്രവർത്തിക്കുന്ന ഓ പി വിഭാഗം, മെഡിക്കൽ സ്റ്റോർ എന്നിവ കൂടാതെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഇവിടെ ഉണ്ടായിരിക്കും. സൊസൈറ്റി പ്രസിഡന്റ് കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് പിജി ദേവ് അധ്യക്ഷത വഹിച്ചു. […]
ചെറുവത്തൂർ: രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എൽ ഡി എഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മറ്റി ചെറുവത്തൂരിൽ റാലി സംഘടിപ്പിച്ചു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലൻ എം എൽ എ അധ്യക്ഷത വഹിച്ചു. മുൻ എം പി പി.കരുണാകരൻ, സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ, സാബു എബ്രാഹം, കെ.കുഞ്ഞിരാമൻ,സി.പി.ബാബു, ബങ്കളം കുഞ്ഞികൃഷ്ണൻ,,സി.ബാലൻ,കരീം ചന്തേര,വി.വി.കൃഷ്ണൻ,പി.വി.തമ്പാൻ, ലത്തീഫ്,പി.വി.ഗോവിന്ദൻ, സുരേഷ് പുതിയേടത്ത്, […]