റാണിപുരം : കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള ട്രക്കിംഗ് ജൂലൈ 22 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കനത്ത മഴയെതുടര്‍ന്ന് റാണിപുരം വിനോദ സഞ്ചാര മേഖലയിലേക്ക് ഉള്ള ട്രക്കിങ് 15 മുതല്‍ നിരോധിച്ചിരുന്നു ജൂലായ് 1 മുതല്‍ ടിക്കറ്റ് കൗണ്ടറില്‍ ഓണ്‍ലൈന്‍ പെയ്മെന്റ് മാത്രമാണ് ഉള്ളത്. എന്നാല്‍ ശരിയായ രീതിയില്‍ നെറ്റ്വര്‍ക്ക് ലഭിക്കാത്തതുകൊണ്ടും വൈഫൈ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയാത്തത് കൊണ്ടും ഇത് സഞ്ചാരികള്‍ക്കിടയില്‍ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ചുള്ള പെയ്മെന്റ് സംവിധാനം സഞ്ചാരികള്‍ കൂടുതലായി ഉപയോഗപ്പെടുത്തിയാല്‍ പ്രശ്നപരിഹാരമാകും.
അതേസമയം കാട്ടാന ശല്യം രൂക്ഷമാകുന്ന പാണത്തൂര്‍ കല്ലപ്പള്ളി ഭാഗത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
