രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉന്നതി പരിശീലനം നടത്തി. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നൂറ് തൊഴില്‍ ദിനം പൂര്‍ത്തീകരിച്ച കുടുംബങ്ങളിലെ 18നും 45നും ഇടയില്‍ പ്രായമുള്ള അംഗങ്ങള്‍ക്ക് വിദഗ്ധ തൊഴില്‍ പരിശീലനവും പ്ലേസ്മെന്റും നല്‍കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ഒറിയെന്റെഷന് ട്രെയിനിങ് സംഘടിപ്പിച്ചത് . പരിശീലനം നല്കുന്ന വിവിധ ട്രേഡുകളെക്കുറിച്ചും സംരംഭങ്ങളെ കുറിച്ചും ക്ലാസുകള്‍ നല്കി. ആര് -സെറ്റി, ഡിഡിയൂജികെ വൈ , കുടുംബശ്രീ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ ക്ലാസുകള്‍ എടുത്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി പരിശീലനം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം.ചാക്കോ സ്വാഗതവും ജോയിന്റ് ബിഡിഒ കെ.ജി.ബിജുകുമാര്‍ നന്ദിയും പറഞ്ഞു.
Related Articles
നാട്ടുക്കാർക്ക് ആശ്വാസമായി… മണ്ടേങ്ങാനത്തെ റോഡ് കോൺക്രീറ്റായി
ഇരിയ: മണ്ടേങ്ങാനത്തെ നാട്ടുകാരുടെ യാത്രാദുരിതത്തിന് അറുതിയായി. മണ്ടേങ്ങാനം അംഗൻവാടി റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ചു നാട്ടുകാർക്ക് സമർപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ ഇരിയ- മണ്ടേങ്ങാനം അംഗൻവാടി റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ചത്. റോഡിന്റെ ഉത്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരൻ നിർവ്വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 19-ാം വാർഡിൽ പൂർത്തീകരിച്ച 10-മത്തെ കോൺക്രീറ്റ് റോഡാണിത്.മുൻ പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.എൽ.ഉഷ അദ്ധ്യക്ഷത വഹിച്ചു.അർജ്ജുൻ, ഒ.ദാമോദരൻ, അംബിക, […]
വായനദിനം: പൂടങ്കല്ല് അയ്യങ്കാവ് മദ്രസയിൽ വിദ്യാർത്ഥികൾ പുസ്തക വായന നടത്തി
ചുള്ളിക്കര : വായന ദിനത്തോടനുബന്ധിച്ച് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വിദ്യാർത്ഥികൾ പുസ്തക വായന നടത്തി. ഭാഷ ജ്ഞാനം കൈവരിക്കുന്നതിനും ആശയങ്ങളുടെ വിവരണങ്ങൾക്കും വിനിമയങ്ങൾക്കുമുള്ള ഒരു ഉപാധിയാണ് വായനയെന്നും വിജ്ഞാനവും,വിവരവും, അറിവും നേടാൻ വായനയെ പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാർത്ഥികൾ വായനയിലൂടെ ആവശ്യപ്പെട്ടു. മുഹമ്മദ് ഫാസിം,ഷാൻ എസ്, ഷാൻ റസാഖ് എന്നിവർ പുസ്തകങ്ങൾ വായിച്ചു. സദർ മുഅല്ലിം അബ്ദുൽ റഹിമാൻ നൂറാനി വായന ദിന സന്ദേശം നൽകി പരിപാടിക്ക്നേതൃത്വംനൽകി
അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ വി. കുഞ്ഞമ്പു നിര്യാതനായി
അട്ടേങ്ങാനം: കണ്ണാടിപ്പാറയിലെ വി. കുഞ്ഞമ്പു (73)നിര്യാതനായി.. ഭാര്യ പി. തമ്പായി. മക്കള്‍ രഞ്ജിത്ത്. വി, റെനിഷ്. വി., മിനി (മാത്തില്‍ ), ബീന (തവിടുശ്ശേരി )മരുമക്കള്‍ ധന്യ. എ, (ആനിക്കാടി, ചെറുവത്തൂര്‍ ), മഞ്ജുഷ (കള്ളാര്‍ ), രാഘവന്, സുധീര്‍ . സഹോദരങ്ങള്‍ പരേതരായ വി. കൃഷ്ണന്, വി. കുഞ്ഞിരാമന്,വി.സുരേശന്.