കോളിച്ചാൽ: പനത്തടി സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ മണിപ്പൂർ ജനതയുടെ സഹനങ്ങളോട് ഐക്യദാർഢ്യവും ജപമാല റാലിയും കോളിച്ചാൽ ടൗണിൽ പനത്തടി സെൻറ് ജോസഫ് ഫൊറോന വികാരി ഫാദർ ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. അധികാരികളുടെ മൗനവും അക്രമികളുടെ അഴിഞ്ഞാട്ടവും ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പനത്തടി ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന,ട്രസ്റ്റി ജോസ് നാഗരോലിൽ,സണ്ണി ഈഴക്കുന്നേൽ, ജിജി മൂഴിക്കച്ചാലിൽ,എന്നിവർ നേതൃത്വംകൊടുത്തു.