രാജപുരം: കരിവേടകത്തെ പരേതനായ വർക്കി ആലുങ്കലിന്റെ ഭാര്യ സിസിലിക്കുട്ടി വർക്കി (87) നിര്യാതയായി. സംസ്ക്കാരം നാളെ വൈകുന്നേരം 4 മണിക്ക് കരിവേടകം സെന്റ് മേരീസ് ദേവാലയത്തിൽ.മക്കൾ: ബാബു വർക്കി,ബൈജു വർക്കി,ബിജി വർക്കി,ഷാലി വർഗ്ഗീസ്, ഡൊമിനിക് എ വർക്കി,ഷിബു വർക്കി,ഷീബ വർക്കി മരുമക്കൾ: ജോളി ബാബു,റോസിലി ബൈജു,ജോയി,ഷാജി,ബിന്ദു ജോസഫ് കെ,അലക്സ്,ബിന്ദു ഷിബു
Related Articles
മഴയിൽ മതിലിടിഞ്ഞ് വീടിന് കേടുപാട് സംഭവിച്ചു
ഒടയംചാൽ : മഴയിൽ മതിലിടിഞ്ഞ് ആലടുക്കത്ത് വീടിന് കേടുപാട് സംഭവിച്ചു. ഇന്നലെ രാത്രിയിലെ മഴയിലാണ് അയൽവാസിയുടെ മതിൽ തകർന്ന് വീണ് ആലടുക്കത്തെ പാട്ടില്ലത്ത് വീട്ടിൽ കെ എ മുസ്തഫയുടെ വീടിന് കേടുപാടുകൾ പറ്റിയത്. കുടാതെ കുഴൽ കിണറും കിണറും മണ്ണിനടിയിലുമായി.അയൽവാസിയായ ജോജോ നിർമ്മിച്ച ഭിത്തിയാണ് തകർന്നത്.
രാജീവ് ജനശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദവ് സംഘടിപ്പിച്ചു. അഡ്വ. ഷീജ ഉമ്മൻചാണ്ടി മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണം ചെയ്തു.
ചുള്ളിക്കര : രാജീവ് ജനശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോടോംം ബേളൂർ പഞ്ചായത്ത് 6-ാം വാർഡിലെയും ചുള്ളിക്കര പ്രദേശത്തെയും കഴിഞ്ഞവർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ജില്ലാ സംസ്ഥാനതലങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനർഹരായ കുട്ടികളെയും ആറാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിച്ചു. ജനശ്രീ യൂണിറ്റ് ചെയർമാൻ ടോമി പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ അഡ്വ. ഷീജ ഉമ്മൻചാണ്ടി മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. […]
കരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി എൻ ബാലചന്ദ്രൻ നായർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
പാണത്തൂർ : കരിക്കെ ഗ്രാമപഞ്ചായത്തിലെ അടുത്ത രണ്ടര വർഷത്തേക്ക് പ്രസിഡണ്ട് ആയി എൻ ബാലചന്ദ്രൻ നായർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 11 മെമ്പർമാരിൽ 9 പേർ കോൺഗ്രസും, 2 പേർ ബി ജെ പിയും ആണ്. പഞ്ചായത്തിൽ ആദ്യത്തെ രണ്ടര വർഷം പ്രസിഡണ്ട് സ്ഥാനം ജനറൽ മഹിള റിസർവേഷൻ ആയിരുന്നു. അവസാന രണ്ടര വർഷം പ്രസിഡണ്ട് സ്ഥാനം ജനറൽ വന്നതുകൊണ്ടാണ് എൻ ബാലചന്ദ്രൻ നായർ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇന്ന് പഞ്ചായത്ത് ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ […]