എടത്തോട് : ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്‌കൂളിൽ വായന ദിന മാസാചരണത്തിനു തുടക്കം കുറിച്ചു.വായന മാസാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരങ്ങൾ, പുസ്തക പ്രദർശനം, വായനാ മത്സരങ്ങൾ തുടങ്ങീ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കും. കുട്ടീസ് റേഡിയോ ചങ്ങാതിക്കൂട്ടം, വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സതീഷ്. എം. കെ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് വിജയൻ. കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ രമേശൻ മാസ്റ്റർ,എം പി ടി എ പ്രസിഡന്റ് ചിഞ്ചു ജിനീഷ്,എസ് ആർ ജി കൺവീനർ കൗസല്യ ടീച്ചർ ആശംസകൾ നേർന്നു. വിദ്യാരംഗം കലസാഹിത്യ വേദി കൺവീനർ രമടീച്ചർ സ്വാഗതവും ു.സീനിയർ അസിസ്റ്റന്റ് ശശിധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
