തിരുവനന്തപുരം: കേരള സർക്കാർ വൈലോപ്പിള്ളി സംസ്‌കൃതിഭവനും
ഷോർട്ട് മൂവി ആർട്ടിസ്റ്റ് സംഘടനായ ‘അസ്മ’ യും സംയുക്തമായി നൽകുന്ന
ഈ വർഷത്തെ രത്ന പുരസ്‌കാരത്തിന് കാസറഗോഡ് പുതിയ ബസ്റ്റാന്റിൻ
പ്രവർത്തിക്കുന്ന ആർട്ടോ സ്‌കൂൾ ഓഫ് ഡിസൈൻ സ്ഥാപന ഉടമ നിസാമുദ്ദീൻ.കെ അർഹനായി.
കാസറഗോഡ് ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ ഗ്രാഫിക് ഡിസൈൻ രംഗത്ത്
തൊഴിലധിഷ്ഠിത കോഴ്സിലൂടെ നിരവധി ആളുകൾക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കിയത് പരിഗണിച്ചാണ് രത്ന പുരസ്‌കാരം.
വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ‘അസ്മ’ യും സംയുക്തമായി. 2023 ജൂലൈ 08 ന് കണ്ണൂരിലെ ദി ചേമ്പർ ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച്
സംഘടിപ്പിക്കുന്ന പരിപാടിയൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും. പരിപാടിയിൽ എം.പി ഡോ. ശിവദാസൻ, മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. സംസ്‌കൃതി ഭവൻ ചെയർമാൻ ജി.എസ് പ്രദീപ്. സെക്രട്ടറി മനേക്ഷ്, മേയർ അഡ്വ. മോഹനൻ തുടങ്ങി മന്ത്രിമാർ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾസംബന്ധിക്കും
