കരിവേടകം : കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ പാദുകന്യാസം ബ്രഹ്മശ്രീ ഇരിവൽ കൃഷ്ണദാസ് വാഴുന്നവർ നിർവ്വഹിച്ചു. തദവസരത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഏ സി പ്രഭാകരൻ നായർ, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ഉപാധ്യക്ഷൻ മധുസൂദനൻ പള്ളക്കാട്, നിർമ്മാണ കമ്മിറ്റി ചെയർമാൻ ശ്രീ ഏ സി കുഞ്ഞിക്കണ്ണൻ എടയിൽച്ചാൽ എന്നിവരും ഭക്തജനങ്ങളോടൊപ്പം സന്നിഹിതരായിരുന്നു.
