കാഞ്ഞങ്ങാട് / ഓള് കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന് കാസറഗോഡ് ജില്ലാ നേതൃത്വ പരിശീലന ക്ലാസും സംഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും, സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന് അനുസ്മരണവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ ജില്ലാ പ്രസിഡന്റ് സുഗുണന് ഇരിയയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ഡി.വൈ. എസ്. പി. ബാബു പെരിങ്ങോത്ത് ഉല്‍ഘടനം ചെയ്തു. എ കെ പി എ സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്സണ് അനുസ്മരണ പ്രഭാഷണവും, തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ചെയ്തു, സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് മണി, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, സംസ്ഥാന വനിത വിങ് കോര്‍ഡിനേറ്റര്‍ പ്രശാന്ത് തൈക്കടപ്പുറം, ജില്ലാ വൈസ് പ്രസിഡന്റ് മാരായ അനൂപ് ചന്തേര, വേണു വി വി, ജോയിന്റ് സെക്രട്ടറി മാരായ പ്രജിത് എന്‍ കെ, സുധീര്‍ കെ , ജില്ലാ വെല്‍ഫെയര്‍ ചെയര്മാന് ഷെരീഫ് ഫ്രെയിം ആര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി രാജേന്ദ്രന് വി എന്‍ സ്വാഗതവും ജില്ലാ പി ആര് ഒ രാജീവന് സ്നേഹ നന്ദിയുംഅറിയിച്ചു.