കൊട്ടോടി : ഭരതീയ മസ്ദുര്ഗ് സംഘ് സ്ഥാപക ദിനാചരണം കൊട്ടോടി യൂണിറ്റ് തല പരിപാടി 21 ന് ഞായാഴ്ച കൊട്ടോടി പേരടുക്കത്ത് നടക്കും. പരിപാടിയുടെ ഭാഗമായി കുംടുംബ സംഗമവും അനുമേദന ചടങ്ങും നടക്കും.
ചുളളിക്കര : വയോജനങ്ങളോടുളള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം ചുള്ളിക്കര യൂണിറ്റ് യോഗം ആവ്ശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജോർജ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.സുകുമാരൻ മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗം. എം.ജെ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.ു യോഗത്തിൽ എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി തോമസ് സ്വാഗതവും രാജു നന്ദിയുംപറഞ്ഞു.
പടിമരുത്: പടിമരുത് സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ മാതൃവേദി യൂണിറ്റിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കമായി. വികാരി ഫാ.ജോൺസൺ വേങ്ങപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മിനി അറയ്ക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുട്ടിയമ്മ വരിക്കപ്ലാക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ആനിമേറ്റർ സി.തെരസീന സംസാരിച്ചു. തുടർന്ന് ചർച്ച നടന്നു. ഗ്രേസി വട്ടക്കുന്നേൽ സ്വാഗതവും ജെസി പാലനിൽക്കുംതൊട്ടി നന്ദിയും പറഞ്ഞു.
ബളാംതോട ് : പരപ്പ ക്ഷീര വികസന സര്‍വീസ് യൂണിറ്റിന്റെയും ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബളാംതോട് ക്ഷീര സംഘത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലത അരവിന്ദ് അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് പരപ്പ ക്ഷീര വികസന ഓഫീസര്‍ മനോജ് കുമാര്‍ .പി.വി., മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ […]