LOCAL NEWS

എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ് നാളെയും മറ്റെന്നാളും പാണത്തൂരില്‍

രാജപുരം : എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ് 20,21 ശനി, ഞായര്‍ ദിവസങ്ങളിലായി പാണത്തൂരില്‍ നടക്കുമെന്ന്് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ് എസ് എഫ് 31 ആമത് എഡിഷന്‍ ഡിവിഷന്‍ സാഹിത്യോല്‍സവിനാണ് പാണത്തൂര്‍ വേദിയാകുന്നത്. യൂണിറ്റ്, സെക്ടര്‍,ഡിവിഷന്‍, മത്സരങ്ങള്‍ക്ക് ശേഷം ജില്ല, സ്റ്റേറ്റ്, നാഷണല്‍ തലങ്ങളില്‍ മത്സരങ്ങള്‍ നടക്കും.കാഞ്ഞങ്ങാട്, നിലേശ്വരം, അജാനൂര്‍, പരപ്പ, പാണത്തൂര്‍, എന്നീ 5 സെക്ടറുകളില്‍ നിന്ന് 200 ല്‍ അധികം മത്സരാര്‍ത്ഥികള്‍ 150 ഇനങ്ങളിലായി 8 കാറ്റഗറികളിലായി മത്സരത്തില്‍ പങ്കെടുക്കും.
മല്‍സരങ്ങള്‍ക്കായി 5 ഓളം സ്റ്റേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്.പ്രഗല്‍ഭരായ ജഡ്ജസ്സ്മാര്‍ മത്സരം നിയന്ത്രിക്കും
ശനിയാഴ്ച രാവിലെ 10 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ ഷിഹാബുദീന്‍ അഹ്‌സനി പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് ആരംഭം കുറിക്കും.
ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ ശുഐബ് സഖാഫി സ്വാഗതം പറയും .ചെയര്‍മാന്‍ ശിഹാബുദ്ദീന്‍ അഹ്‌സനി അധ്യക്ഷത വഹിക്കും
പ്രമുഖ സാഹിത്യകാരന്‍ സതീഷന്‍ എം.കെ വെള്ളരിക്കുണ്ട് ഉദ്ഘാടനം നിര്‍വഹിക്കും. എസ്. എസ്. എഫ് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ഇര്‍ഷാദ് കളത്തൂര്‍ സാഹിത്യ പ്രഭാഷണം നടത്തും
പ്രമുഖ കഥാകൃത്ത് ഗണേഷന്‍ അയറോട്ട് മുഖ്യാതിഥിയായിരിക്കും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് പ്രസിഡണ്ട് സുനില്‍, വ്യാപാരി വ്യവസായി സമിതി പാണത്തൂര്‍ യൂണിറ്റ് സെക്രട്ടറി റോണി അന്തോണി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി തമ്പാന്‍, ജെയിംസ് , ഇബ്രാഹിം എം. ബി, രാമചന്ദ്ര സരളായ എന്നിവര്‍ ആശംസിക്കും.
സാഹിത്യോത്സവ് സമിതി കണ്‍വീനര്‍ റിയാസ് ബദവി ഇക്ബാല്‍ നഗര്‍ നന്ദി പറഞ്ഞു.എസ്എസ്എഫ് സാഹിത്യോത്സവ് സാംസ്‌കാരിക കേരളത്തിന് വലിയ സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ രൂഢമൂലം ആയിക്കൊണ്ടിരിക്കുന്ന കലാവാസനകളെ ഉയര്‍ത്തിക്കൊണ്ടു വരുക എന്നതാണ് സാഹിത്യോത്സവ് ലക്ഷ്യം വെക്കുന്നത് .
ഈ വര്‍ഷത്തെ കാഞ്ഞങ്ങാട് ഡിവിഷന്‍ സാഹിത്യോത്സവ് പാണത്തൂരില്‍ നടക്കുമ്പോള്‍ മലയോര മേഖലയിലെ കലാപ്രേമികള്‍ ആവേശഭരിതരാണ്.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സംഗമത്തില്‍ എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ പ്രസിഡണ്ട് ജമാല്‍ ഹിമമി സഖാഫി യുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് മൗലവി കൊളവയല്‍ ഉദ്ഘാടനം നിര്‍വഹിക്കും എസ്എസ്എഫ് നാഷണല്‍ സെക്രട്ടറി Dr. ഷെറിന്‍ സന്ദേശ പ്രഭാഷണം നടത്തും മടിക്കൈ അബ്ദുള്ള ഹാജി, സത്താര്‍ പഴയ കടപ്പുറം, ബഷീര്‍ മങ്കയം, ശിഹാബ് പാണത്തൂര്‍,മഹമൂദ് അംജദി പുഞ്ചാവി, സുബൈര്‍ പടന്നക്കാട്, അബ്ദുസ്സലാം ആനപ്പാറ, ഹമീദ് അയ്യങ്കാവ് അസ്അദ് നഈമി, അബ്ദുല്‍ ഹമീദ് മദനി, മൊയ്തു കുണ്ടുപ്പള്ളി, ഉമ്മര്‍ സഖാഫി,ആഷിക് ടി പി,നൗഷാദ് ചുള്ളിക്കര, ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹ്‌മാന്‍ ഇര്‍ഫാനി സ്വാഗതവും ഡിവിഷന്‍ അബൂബക്കര്‍ തോട്ടം നന്ദിയുംപറയും. വാര്‍ത്താസമ്മേളനത്തില്‍
ശിഹാബുദ്ദീന്‍ അഹ്‌സനി, ജമാല്‍ ഹിമമി സഖാഫി, റിയാസ് ബദവി ഇക്ബാല്‍ നഗര്‍, മുസമ്മില്‍ പഴയ കടപ്പുറം, അസ്അദ് നഈമി, ഹമീദ് അയ്യങ്കാവ,് നൗഷാദ്ചുള്ളിക്കര എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *