LOCAL NEWS

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിലെ വായനവാര ചടങ്ങ് മതസൗഹാർദത്തിന്റെ ഊഷ്മളതയിൽ കുരുന്നുകൾക്ക് നവ്യാനുഭവമായി

മാലക്കല്ല്:ദേശീയ വായനാദിനത്തോടനുബന്ധിച്ച് സെൻമേരിസ് യുപി സ്‌കൂൾ മാലക്കലിൽ വായന മാസാചരണത്തിന് വേറിട്ട പരിപാടികളോടെ തുടക്കം കുറിച്ചു. പൂർവ്വകാല മലയാളം അധ്യാപകനായ ജോസഫ് തള്ളത്ത് കുന്നേൽ വായന മസാചരണം തിരികൊളുത്തി ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു. സ്‌കൂൾ മാനേജർ ഫാ. ഡിനോ കുമാനിക്കാട്ട് അധ്യക്ഷത വഹിച്ചു. സ്‌കൂൾ പിടിഎ പ്രസിഡണ്ട് സജി എ സി ആശംസയർപ്പിച്ചു സംസാരിച്ചു. വിവിധ മതഗ്രന്ഥങ്ങൾ വായിച്ച് നിഷ, സമദ് ഉസ്താദ്, സി. അൻജിത എന്നിവർ വായനാദിന സന്ദേശം പകർന്നു നൽകിയത് മത സൗഹാർദത്തിന്റെ ഊഷ്മളതയിൽ കുട്ടികൾക്ക് നവ്യാനുഭവമായി. കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ വായന മാസാചരണത്തിന്റെ തുടക്കത്തിനുനിറപ്പകിട്ടേകി

Leave a Reply

Your email address will not be published. Required fields are marked *