രാജപുരം: ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്‌കൂളിലെ വായനാ ദിനാചരണം വർണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. സ്‌കൂൾ മാനേജർ റവ.ഫാ.ബേബി കട്ടിയാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോൺ ബോസ്‌കോ ഡയറക്ടർ ഫാ. സണ്ണി വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ പരിപാടികൾ നടത്തപ്പെട്ടു. വായനാദിനവുമായി ബനധപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്‌കൂൾ ഹെഡ് മാസ്റ്റർ ഒ എ അബ്രാഹം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റിങ്കു ജോസ് നന്ദിയും പറഞ്ഞു.
