കാസറഗോഡ് / കാരുണ്യ സ്പര്‍ശവുമായി കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍. അസുഖ ബാധിതനായി കിടക്കുന്ന സഹപ്രവര്‍ത്തകന് വേണ്ടി ഒരാഴ്ചയില്‍ സമാഹരിച്ചത് മുക്കാല്‍ ലക്ഷം രൂപ. ഇത് രണ്ടാം തവണയാണ് കാസര്‍ഗോഡ് ജില്ലയിലെ തന്നെ ഒരു പ്രവര്‍ത്തകന് ധനസഹായം നല്‍കുന്നത്. നേരത്തെ കരള്‍ രോഗ ബാധിതനായ ഒരു അംഗത്തിന് സംസ്ഥാനത്തെ യൂണിയന്‍ അംഗങ്ങളില്‍ നിന്നും മാത്രം പണം സ്വരൂപിച്ച് 2 ലക്ഷം രൂപ ചികിത്സാ സഹായം നല്‍കിയിരുന്നു. കെ ജെ യു ജില്ലാ ജോയിന്‍ സെക്രട്ടറിയും കുമ്പള പ്രസ് ഫോറം മെംബറുമായ ധന്‍രാജിന്റെ ചികിത്സയ്ക്കായാണ് ഇത്തവണ പണം സമാഹരിച്ചത്. കാരുണ്യ പ്രവര്‍ത്തനത്തില്‍ സഹകരിച്ച സംസ്ഥാന കമ്മിറ്റിയിലെ മുഴുവന്‍ ആളുകള്‍ക്കും, സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ക്കും, വിവിധ ജില്ലാ, മേഖല കമ്മിറ്റി ഭാരവാഹികള്‍ക്കും,അംഗങ്ങള്‍ക്കും കെ ജെ യു കാസര്‍കോട് ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രകാശന്‍ പയ്യന്നൂര്‍ , സംസ്ഥാന സെക്രട്ടറി പ്രമോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ധന്‍രാജിന്റെ വീട്ടിലെത്തിധനസഹായംകൈമാറി.
