രാജപുരം :പനത്തടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാന തെയ്യംകെട്ട് മഹോത്സവം മാര്‍ച്ച് 21, 22, 23 തീയതികളിലായി നടക്കും. മാര്‍ച്ച് 21ന് രാവിലെ 10 :15 മുതല്‍ കലവറ നിറയ്ക്കലും 11 മണി മുതല്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍ ബാലചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കേരള റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസറും വിരാജ് പേട്ട എംഎല്‍എയായ എ എസ് പൊന്നണ്ണ വിശിഷ്ടാതിഥിയാകും. കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍, കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ സംബന്ധിക്കും. ബേബി ബാലകൃഷ്ണന്‍, എം ലക്ഷ്മി, ടി കെ നാരായണന്‍, പ്രസന്ന, രാജു കട്ടക്കയം, പി ശ്രീജ, പി കെ ഷാജി, രാജന്‍ പെരിയ, ഖാദര്‍ മാങ്ങാട്, ഫാ. ജോസഫ് തറപ്പുതൊട്ടിയില്‍, നാരായണന്‍ കൊളത്തൂര്‍, ഷിനോജ് ചാക്കോ, എം പത്മകുമാരി, അരുണ്‍ രംഗത്തുമല, കുര്യാക്കോസ്, കെ കല്പനാ ജഗദീഷ്, പ്രിയ ഷാജി, പി ദാമോദരന്‍, എം രാധാമണി, സുപ്രിയ ശിവദാസ്, കെ രാധാകൃഷ്ണ ഗൗഡ, ലതാ അരവിന്ദന്‍, എന്‍ വിന്‍സെന്റ്, രാധാ സുകുമാരന്‍, കെ കെ വേണുഗോപാല്‍, ജെയിംസ് കെ ജെ, സജിനിമോള്‍ വി, ഹരിദാസ് വി വി, ബിജു സി ആര്‍, സൗമ്യ മോള്‍ എ കെ, പ്രീതി കെ എസ്, മഞ്ജുഷ സി എല്‍, കെ സുകുമാരന്‍ നായര്‍ വളപ്പില്‍, ടി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കൂക്കള്‍ ബാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ സി കെ മനോജ് പുല്ലുമല നന്ദിയും പറയും.വൈകുന്നേരം 6 മണിക്ക് കൈവീതിന് ശേഷം തെയ്യം കൂടല്‍. 22ന് വൈകുന്നേരം 5 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം. രാത്രി 9 മണിക്ക് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടവും ബപ്പിടല്‍ ചടങ്ങും. രാത്രി 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍.11:30ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. 23ന് രാവിലെ എട്ടുമണിക്ക് കോരച്ചന്‍ തെയ്യത്തിന്റെയും 10:30 ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെയും പുറപ്പാട് നടക്കും. 11 മണി മുതല്‍ അന്നദാനം. വൈകുന്നേരം 3 മണിക്ക് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കല്‍ ചടങ്ങും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. രാത്രി 10 മണിക്ക് മറ പിളര്‍ക്കല്‍ ചടങ്ങ്. തുടര്‍ന്ന് കൈവീതോട് കൂടി തെയ്യം കെട്ട് മഹോത്സവത്തിന് സമാപനം.
പത്ര സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍ ബാലചന്ദ്രന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ കൂക്കള്‍ ബാലകൃഷ്ണന്‍ , വൈസ് ചെയര്‍മാന്‍ വി വി കുമാരന്‍, സാമ്പത്തിക കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ മനോജ് വളപ്പില്‍, മധു എം,ആഘോഷ കമ്മിറ്റി ചെയര്‍പേഴ്സണ്‍ (മാതൃസമിതി) ഗീത വളപ്പില്‍ എന്നിവര്‍സംബന്ധിച്ചു.