നവകേരള ബസിൽ ആഡംബരം കണ്ടെത്താൻ ശ്രമിച്ചവർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഭാരത് ബൻസ് കാണാൻ മാധ്യമപ്രവർത്തകരെ ക്ഷണിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. കാസർകോട് മഞ്ചേശ്വരത്ത് നവകേരള സദസിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്റ്റ് ഹൗസിൽ നിന്നും താനും മറ്റ് മന്ത്രിമാരും ആദ്യമായി ബസിൽ കയറി, എന്നാൽ ബസിന്റെ ആഡംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ടും മനസിലായില്ല. അതിനാൽ പരിപാടി കഴിയുമ്പോൾ മാധ്യമപ്രവർത്തകർ ബസിൽ കയറണം. അതിന്റെ ഉള്ളിൽ പരിശോധന നടത്തി ആഡംബരം മനസിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.