KERALA NEWS

ഗുരുവായൂർ ക്ഷേത്രം: ദർശനത്തിന് സമയം കൂട്ടി, മണ്ഡലകാലത്തെ പുതിയ സമയക്രമം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രം. ഏറ്റവുമധികം വിശ്വാസികളെത്തിച്ചേരുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഒരിക്കലെങ്കിലും ദർശനം നടത്തുക എന്നത് ഓരോ വിശ്വാസിയുടെയും ആഗ്രഹമാണ്. വർഷത്തിൽ എല്ലാ സമയത്തും തീർത്ഥാടകർ എത്തുമെങ്കിലും മലയാള മാസം ഒന്നാം തിയതിയും വിഷുവും ഓണവും ഒക്കെ ഇവിടുത്തെ ഏറ്റലും സവിശേഷമായ ദിവസങ്ങളാണ്. ഈ സമയങ്ങളിൽ ഗുരുവായൂർ ക്ഷേത്രം ദർശിക്കാൻ വിശ്വാസികളുടെ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. അതുപോലെ തിരക്കേറിയ മറ്റൊരു സമയമാണ് ശബരിമല തീർത്ഥാടന കാലം. മണ്ഡലകാലത്ത് ശബരിമലയിലേക്ക് തീർത്ഥയാത്രയായി പോകുന്നവർ ഗുരുവായൂർ ദർശനം നടത്തി പോകുന്ന ഒരു പതിവുണ്ട്. പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ നിന്നും ശബരിമലയിലേക്ക് പോകുന്നവർക്കിടയിൽ. ഗുരുവായൂരിൽ കൂടി ദർശനം നടത്തി മടങ്ങുന്ന വിധത്തിലാണ് പലപ്പോഴും യാത്രകൾ ക്രമീകരിക്കുന്നതും. അതുകൊണ്ടു തന്നെ മണ്ഡലകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ വലിയ തിരക്കായിരിക്കും അനുഭവപ്പെടുക. മണ്ഡലകാലത്തെ തിരക്ക് പരിഗണിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടിയിരിക്കുകയാണ്. ഒരു മണിക്കൂർ അധികം കൂടി ദർശനം ലഭിക്കുന്ന വിധത്തിൽ ആണ് പുതിയ ക്രമീകരണം. ഇത് കൂടാതെ ക്ഷേത്രിലെത്തുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് പ്രത്യേക വരിയും ക്രമീകരിക്കും. വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നവംബർ 17 മുതൽ ജനുവരി 21 വരെ എല്ലാ ദിവസവും വൈകിട്ട് 3.30ന് ക്ഷേത്രനട തുറക്കും. ഒരു മണിക്കൂർ അധികം ദർശന സമയം ലഭിക്കുന്ന വിധത്തിലാണ് മാറ്റം. കൂടാതെ അയ്യപ്പഭക്തർക്ക് വിരി വയ്ക്കുവാൻ വടക്കേ നടപ്പന്തലിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.30ന് നട തുറന്നയുടൻ ശീവേലി നടത്തി ഭക്തരെ നാലമ്പലത്തിൽ പ്രവേശിപ്പിക്കും. തിരക്കില്ലാതെ ദർശനം നടത്തുവാനും ഇത് സഹായിക്കും.

ഗുരുവായൂർ ക്ഷേത്രം- ജനുവരി 21 വരെയുള്ള ദർശന സമയം പുലർച്ചെ 3.00 മുതൽ 3.30 വരെ നിർമാല്യ ദർശനം. 3.20 മുതൽ 3.30 വരെ എണ്ണയഭിഷേകം,വാകച്ചാർത്ത്, ശംഖാഭിഷേകം 3.30 മുതൽ 4.15 വരെ മലർ നിവേദ്യം, അലങ്കാരം 4.15 മുതൽ 4.30 വരെ ഉഷഃപൂജ, തുടർന്ന് 5.45 വരെ ദർശന സമയം, 5.45 മുതൽ 7.00 മണി വരെ എതിരേറ്റ് പൂജ, 7.00 മുതൽ 7.20 വരെ ദർശനം 7.15 മുതൽ 9.00 വരെ ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി പൂജ എന്നിവ 8.10 മുതൽ 9.10 വരെ ദർശനം 11.30 മുതൽ 12.30 വരെ ഉച്ചപൂജ 1.00 മണിക്ക് നടയടയ്ക്കും 1.00 മണിക്ക് നടയടയ്ക്കും 3.30ന് നട തുറക്കൽ 3.30 മുതൽ 4.30 വരെ ദർശനം, തുടര്ന്ന് കാഴ്ച ശീവേലി 6.00നും 7.00നും ഇടയിൽ ദീപാരാധന 7.30 വരെ ദർശനം. 8.15 വരെ അത്താഴപ്പൂജ 8.45 മുതൽ 9.00 വരെ അത്താഴ ശീവേലി. 9.00 മുതൽ 9.15 വരെ തൃപ്പുക.

 

Leave a Reply

Your email address will not be published. Required fields are marked *