കാസർകോട് ജില്ലയിൽ നാളെ പൊതു അവധി. ഗണേശ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഗണേശ ചതുർത്ഥിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങളാണ് ജില്ലയിൽ നടക്കുന്നത്. അതിനിടെ ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനത്തിനായി ഉപയോഗിക്കുന്ന വിഗ്രഹങ്ങൾ കഴിയുന്നതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണമെന്നും പ്രകൃതി സൗഹൃദമായി ഉത്സവാഘോഷങ്ങൾ ക്രമീകരിക്കണമെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും ജലാശയങ്ങൾക്കും ദോഷകരമായ ഉൽപ്പന്നങ്ങൾ (പ്ലാസ്റ്റർ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെർമോകോൾ) കൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങൾ നിമജ്ജനത്തിനായി ഉപയോഗിക്കാൻ പാടില്ല. വിഗ്രഹ നിമജ്ജനത്തിനു മുൻപായി വിഗ്രഹത്തിൽ അണിയിച്ചിട്ടുള്ള വസ്ത്രങ്ങൾ, മോടി പിടിപ്പിക്കാനുപയോഗിക്കുന്ന മാലകൾ, പൂക്കൾ, ഇലകൾ, മറ്റു വസ്തുക്കൾ എന്നിവ മാറ്റണം. ഇവ ജലസ്രോതസ്സുകളിലെത്താതിരിക്കാൻ ശ്രദ്ധിക്കണം. ഇവ പ്രത്യേകം സൂക്ഷിച്ച് മാലിന്യ പ്രശ്നങ്ങൾ ഉണ്ടാകാതെ നിർമ്മാർജനം ചെയ്യണം. നിമജ്ജനത്തിനായുള്ള വിഗ്രഹങ്ങൾ അപകടകാരിയായ / മാരകമായ / വിഷലിപ്തമായ പെയിന്റുകൾ / ചായങ്ങൾ എന്നിവയാൽ നിറം നൽകിയവ ആകരുത്. നിറം നൽകുന്നതിന് പ്രകൃതിദത്തവും ദോഷകരമല്ലാത്തതുമായ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. കഴിവതും ചെറിയ വിഗ്രഹങ്ങൾ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കുക. കിണറുകൾ, തടാകങ്ങൾ, നദികൾ എന്നീ ശുദ്ധ ജലസ്രോതസ്സുകൾ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ രൂപപ്പെടുന്ന കുളങ്ങൾ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കേണ്ടതാണ്. ഉത്സവവുമായി ബന്ധപ്പെട്ട് നിരോധിക്കപ്പെട്ട ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുത്. വലിയ ശബ്ദമുള്ള പടക്കങ്ങൾ, അധികം പുക പുറന്തള്ളുന്ന പടക്കങ്ങൾ എന്നിവ ഉപയാഗിക്കാതിരിക്കുക. രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ലെന്നും ബോർഡ് നിർദ്ദേശിച്ചു.
Related Articles
എഡിറ്റോറിയൽ-ഉഡുപ്പി -വയനാട് വൈദ്യുതി ലൈൻ പദ്ധതി: സർക്കാർ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണം
വികസന പദ്ധതികൾ ആര് കൊണ്ടുവരുന്നു എന്നതിലല്ല; അത് ജനങ്ങൾക്ക് എത്രത്തോളം പ്രയോജനകരമാകുന്നുവെന്നതിലാണ് കാര്യം. ഉഡുപ്പി-കാസർഗോഡ്-കണ്ണൂർ-വയനാട് 400 കെ വി ലൈൻ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ അധികൃതർ കാണിക്കുന്ന ഇരട്ടത്താപ്പും സ്വകാര്യ താല്പര്യങ്ങളും പാവം കർഷകരെ നന്നാക്കാനല്ല, വഴിയാധാരമാക്കാനെ ഉപകരിക്കു. കോവിഡ് കാലത്ത് കർഷകരെ തെറ്റിദ്ധരിപ്പിച്ച് അവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുളളപ്പോൾ കൃഷിയിടങ്ങളിൽ അതിക്രമിച്ചുകയറി കാർഷിക വിളകൾ വെട്ടി നശിപ്പിച്ച് ടവർ സ്ഥാപിക്കാനും ലൈൻ വലിക്കാനും ജില്ലാ ഭരണകൂടവും പദ്ധതി ഏറ്റടുത്ത കമ്പനി അധികാരികളും സ്വീകരിച്ച നടപടി തികച്ചും […]
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം കൃത്യ സമയത്ത് വിതരണം ചെയ്യണം : കെ പി എസ് ടി എ
ചെര്‍ക്കള:സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം കൃത്യ സമയത്ത് വിതരണം ചെയ്യണം എന്ന് കെ പി എസ് ടി എ ഉപജില്ലാക്കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സാങ്കേതിക തടസ്സം പറഞ്ഞ് ശമ്പളം വിതരണം നീണ്ടുപോകുന്നത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതെയാകുമ്പോള്‍ അത് പൊതു സാമ്പത്തിക ക്രമത്തെ തന്നെ ബാധിക്കും എന്നും യോഗം ചൂണ്ടിക്കാട്ടി. ഉപജില്ലാ പ്രസിഡന്റ് ജോണ്‍ കെ.എയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന കൗണ്‍സിലര്‍ സ്വപ്ന ജോര്‍ജ്, ജില്ലാ വൈസ് പ്രസിഡന്റ് ജയദേവന്, ജ്യോതിലക്ഷ്മി, […]
ഡൽഹിയിൽ നീതിയ്ക്കായി സമരം ചെയ്യുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാർഢ്യവുമായി മഹിളാ കോൺഗ്രസ്
കാഞ്ഞങ്ങാട്: ഡൽഹിയിൽ ഗുസ്തി ഫെഡറേഷൻ ചെയർമാനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്റെ രാജി ആവശ്യപെട്ടുകൊണ്ട് നീതിയ്ക്കായി സമരം ചെയ്യുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാർഢ്യവുമായി മഹിളാ കോൺഗ്രസ്. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റന്റിൽ നടന്ന യോഗം മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സി ശ്യാമളയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സിന്ധു, സേവാദൾ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ, സുകുമാരി ഉദുമ, പ്രേമ, […]