ചുള്ളിക്കര :പാണത്തൂർ പരിയാരത്ത് വാഹനാപകടങ്ങൾ തുടക്കഥയാകുന്ന സാഹചര്യത്തിൽ ആവശ്യത്തിന് റോഡിന് വീതിയും, വശങ്ങളിൽ പാർശ്വഭിത്തിയും അപകട സൂചന ബോർഡുകളും സ്ഥാപിക്കണമെന്ന് എസ്. വൈ. എസ്. പാണത്തൂർ സർക്കിൾ കമ്മിറ്റി ആവശ്യപെട്ടു.ജില്ലയിലെ മലയോര മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ പ്രധാനമായ റോഡുകളുടെ അടിസ്ഥാന വികസനം വർധിപ്പിക്കേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നുവെന്നും , നിരവധി അപകടങ്ങൾ നടന്നിട്ടും അധികാരികളുടെ ശ്രദ്ധ തിരിയാത്തത് ഏറെ നിരാശജനകമാണെന്നും, ശാശ്വത പരിഹാരം ഉടൻ ഉണ്ടാകണമെന്നും എസ്. വൈ എസ്. സർക്കിൾ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ സർക്കിൾ കമ്മിറ്റി സെക്രട്ടറി നൗഷാദ് ചുള്ളിക്കര സ്വാഗതം പറഞ്ഞു. സോൺ കമ്മിറ്റി പ്രസിഡന്റ് ശിഹാബുദീൻ അഹ്‌സനി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അസ്അദ് നഈമി അധ്യക്ഷത വഹിച്ചു. ശിഹാബ് ടി. കെ. പാണത്തൂർ, ഉമർ സഖാഫി തോട്ടം, ഹമീദ്. എ,ശുഐബ് സഖാഫി തോട്ടം,ശുഹൈൽ പാണത്തൂർ എന്നിവർപ്രസംഗിച്ചു.
