LOCAL NEWS

കള്ളാർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കാർഷിക ദിനം ആചരിച്ചു

രാജപുരം: കളളാർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ കാർഷകദിനം കള്ളാർ ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്ത് കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ അഗ്രികൾച്ചറൽ ഓഫീസർ മിനി പി ജോൺ പദ്ധതി വിശദീകരിച്ചു.
കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷരായ കെ ഗോപി, പി ഗീത, പഞ്ചായത്തംഗങ്ങളായ സണ്ണി ഓണശ്ശേരിയിൽ, എം കൃഷ്ണകുമാർ, പഞ്ചായത്ത് സെക്രട്ടറി ജോസഫ് എബ്രഹാം, വെറ്റിനറി സർജൻ ജെതിൻ ദാസ് രാജു, സിഡിഎസ് ചെയർപേഴ്സൺ കമലാക്ഷി, അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് പി.സി തോമസ്, രാഷ്ട്രീയ പ്രതിനിധികളായ ജോഷി ജോർജ്ജ്, എം.എം സൈമൺ, ബി രത്നാകരൻ നമ്പ്യാർ, സി ബാലകൃഷ്ണൻ നായർ, ഇബ്രാഹിം ചെമ്മനാട്, ടോമി വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു.
കൃഷി ഓഫീസർ ഹനിന കെ.എം സ്വഗതവും കൃഷി അസിസ്റ്റന്റ് ശാലിനി പി.കെ നന്ദിയും പറഞ്ഞു. കളളാർ ടൗണിൽ നിന്നും ഗ്രാമ പഞ്ചായത്ത് ഹാളിലേക്ക് വിളംബര ജാഥയും നടന്നു. വിവിധ മേഖലയിലുളള എട്ടോളം കർഷകരെ ആദരിച്ചു. തുടർന്ന് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ പ്രമുഖ ശാസ്ത്രജ്ഞൻ ഡോക്ടർ സി തമ്പാൻ നായർ സുസ്ഥിര കൃഷി എന്ന വിഷയത്തിൽ കാർഷിക സെമിനാർ നയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *