ചുള്ളിക്കര :ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ചുള്ളിക്കര രാജീവ് ഭവനിൽ ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ ഉത്ഘാടനം ചെയ്തു. മുൻപ് എങ്ങുമില്ലാത്തരീതിയിൽ രാജ്യത്ത് ന്യൂനപക്ഷ പീഡനം നടക്കുമ്പോൾ പ്രധാനമന്ത്രി മൗനം തുടരുന്നതും, പ്രശ്‌നത്തിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ തയാറാകാത്തതും നിരാശജനകമാണെന്ന് പി കെ ഫൈസൽ പറഞ്ഞു.ഏക സിവിൽ കൊട് വിഷയത്തിൽ സിപിഎം നടത്തുന്ന ഇരട്ടത്താപ്പ് ജനo തിരിച്ചറിഞ്ഞു എന്നും അദ്ദേഹo കൂട്ടി ചേർത്തു. ഏകീകൃത സിവിൽ കോഡിനെതിരെയും, മണിപ്പൂർ വംശഹത്യക്ക് എതിരെയും കാസറഗോഡ് എം പി രാജ് മോഹൻ ഉണ്ണിത്താൻ നയിക്കുന്ന ഇരുപത്തിനാല് മണിക്കൂർ സത്യാഗ്രഹത്തിൽ ബളാൽ ബ്ലോക്കിൽ നിന്നും അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കാൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.സിപിഎം ന്റെ പ്രതികാര രാഷ്ട്രീയത്തിന് എതിരെ കെ പി സി സി യുടെ ആഹ്വാന പ്രകാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം ഇരുപത്തി ആറിന് രാജപുരം പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കുവാനും തീരുമാനിച്ചു.യോഗത്തിൽ ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂധനൻ ബാലൂർ അധ്യക്ഷത വഹിച്ചു. മുൻ ഡി സി സി പ്രസിഡന്റ് കെ പി കുഞ്ഞിക്കണ്ണൻ, ഹരീഷ് പി നായർ, ഡാർലിൻ ജോർജ് കടവൻ, പി എ അബ്ദുള്ള, ടി കെ നാരായണൻ, ബാബു കദളിമറ്റo, എം.എൻ സൈമൺ, ജെയിംസ് പനത്തടി, പി ബാലചന്ദ്രൻ, പി യു പത്ഭനാവൻ നായർ, എം പി ജോസഫ്, എൻ എ ജോയ്, എം പി തോമസ്, ലക്ഷ്മി തമ്പാൻ, ബിൻസി ജെയിൻ, അഡ്വ ഷീജ, അനിത രാമകൃഷ്ണൻ, സി കൃഷ്ണൻ നായർ,വി നാരായണൻ വയമ്പ്, ബി ബാലകൃഷ്ണൻ ബാലൂർ, ബാബു മാനൂർ,ജിജോ മോൻ കെ സി,ഷിന്റോ ചുള്ളിക്കര,ആൻസി ജോസഫ്,, ജിബിൻ ജെയിംസ്, ജോർജ് മൈലാടൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സജി പ്ലാച്ചേരി പുറത്ത് സ്വാഗതവും ബാലകൃഷ്ണൻ മാഷ്പൂടo കല്ല് നന്ദിയുംപറഞ്ഞു.
