രാജപുരം / റോഡ് റീടാറിങ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് കള്ളാര്‍-പുഞ്ചക്കര റോഡില്‍ പുഞ്ചക്കര മുതല്‍ വാണിപ്പാടി വരെയുള്ള ഭാഗത്ത് നാളെ മാര്‍ച്ച് 25 ചൊവ്വാഴ്ച ഗതാഗതം നിരോധിച്ചതായി കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന് അറിയിച്ചു. ബളാല്‍, വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ വണ്ണാത്തിക്കാനം / രാജപുരം വഴിയാത്രചെയ്യുക
പാണത്തൂർ : പനത്തടി ഗ്രാമപഞ്ചായത്ത് ഹരിത സഭ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് .പി എം കുര്യാക്കോസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്ത് പരിസ്ഥിതി ദിന സന്ദേശം നൽകി ഒപ്പം സമ്പൂർണ്ണ ശുചിത്വ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും നടത്തി. വൈസ് പ്രസിഡന്റ് പി എം കുര്യക്കോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മകുമാരി എം, ബ്ലോക്ക് പഞ്ചായത്ത് […]