കാഞ്ഞങ്ങാട്. പത്ത് വർഷം പിന്നിട്ടിട്ടും പണി തീരാത്ത മെഡിക്കൽ കോളേജിന്റെ പണി പൂർത്തിയാക്കാനായി പ്രതീകാത്മക സമരവുമായി മൂവ്‌മെന്റ് ഫോർ ബെറ്റർ കാസർഗോഡ് പ്രവർത്തകർ. കാഞ്ഞങ്ങാട് നടന്ന പിച്ചയെടുക്കൽ സമരത്തിൽ സിസ്റ്റർ ജയ ആന്റോ മംഗലത്ത് ആദ്യപിച്ച സ്വീകരിച്ചത് ഐ ടി എഞ്ചിനിയർ ഇരിയ സ്വദേശി രാജേഷിൽ നിന്ന് .
അഹമ്മദ് കിർമാണി, രാജൻ വി.ബാലൂർ,രാജേഷ് ചിത്ര, ലമണേഷ് പാലക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി. കാസറഗോഡ് മെഡിക്കൽ കോളേജിനു വേണ്ടി നടത്തിയ പിച്ച തെണ്ടൽ സമരത്തിൽ കാസറഗോഡ് ടൗണിൽ സലിം സന്ദേശം ചൗക്കി, ചന്ദ്രൻ മേൽപ്പറബ്, ബഷീർ അഹ്‌മ്മദ്, , അൻവർ ടി.ഇ., അബ്ദുൽ , മൊഗ്രാൽ, ഫയാസ് അഹമ്മദ് ,
പാലക്കുന്ന് ടൗണിൽ പിച്ചതെണ്ടൽ സമരത്തിന് രാഘവൻ ആയമ്പാറ, പാലക്കുന്നിൽ കുട്ടി,സികെ കണ്ണൻ പാലക്കുന്ന്, അബ്ദുല്ലക്കുഞ്ഞി ഉദുമ, മുരളി പള്ളം, അനിൽ ഉദുമ, സുബൈർ പെരിയ, അല്ലു അഹമ്മദ്, സുധി കൃഷ്ണൻ കണ്ണംകുളം എന്നിവർ നേതൃത്വം നൽകി.
ബേക്കലിൽ നടത്തിയ പിച്ചതെണ്ടൽ സമരത്തിൽ ഹക്കീം ബേക്കൽ, കണ്ണൻ, അൻസാരി ബേക്കൽ, മൂസ എം എച്ച്, ഇബ്രാഹിം സൂപ്പി, സന്ദീപ് കടപ്പുറം, ഷരീഷ്, ഉമ്പു, അബ്ദുല്ലാ സെയ്തു അബ്ബാസ്, കെ.കെ മൂസ, ഖാദർ മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലയുടെ മെഡിക്കൽ കോളേജ് ആശുപത്രി എന്ന സ്വപ്നം 10 വർഷം കാത്തുനിന്നിട്ടും കെട്ടിടങ്ങളിൽ മാത്രം ഒതുങ്ങി പോയ സാഹചര്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതീകാത്മക പിച്ച തെണ്ടൽ സമരം സംഘടിപ്പിച്ചത്.
നിരന്തരമായി ജില്ലയിലെ ജനങ്ങൾ മെഡിക്കൽ കോളേജ് ന് വേണ്ടി സമരമുത്തുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് കിട്ടുന്ന ഉറപ്പുകൾ പാഴ്‌വാക്കാവുന്നതിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ ഒരു സമരവുമായി എം ബി കെ എന്ന സംഘടന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇങ്ങനെ ഒരു സമരം നടത്തിയത്.
7 കോടി രൂപയോളം കരാറുകാരന് കൊടുക്കാൻ ബാക്കിയുണ്ടായിട്ടും 82 ലക്ഷം രൂപ മാത്രം ആണ് സർകാർ നലകിയത് . കാസർഗോട് ജനതയുടെ അവകാശം ആയ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ ജനങ്ങൾ തന്നെ പിച്ച തെണ്ടി സർക്കാരിനെ സഹായിക്കാം എന്ന രീതിയിൽ ആണ് ഇങ്ങനെ ഒരു സമരം കാഞ്ഞങ്ങാട്, പാലക്കുന്ന്, ബേകൽ, കാസർഗോട് എന്നീവിടങ്ങളിൽ ഷോപ്പുകൾ തോറും കയറി ഇറങ്ങി പിച്ചതേണ്ടിയത്.