ബേഡഡുക്ക : കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായി താലൂക് ആശുപത്രി ബേഡഡുക്കയിൽ കൗമാര പ്രായക്കാരുടെ സംഗമവും കിറ്റ് വിതരണവും ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും നടത്തി.ബേഡഡുക്ക താലൂക് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ. കൃപേഷ്. എം വി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ. എം ഉദ്ഘടനം ചെയ്തു.പരിപാടിയിൽ പിയർ എഡ്യൂക്കേറ്റർസിനു കിറ്റ് വിതരണം നടത്തി.എച്ച് ഐ ഇൻ ചാർജ് സുരേഷ് ബാബു, എൽ എച്ച്് ഐ ഇൻ ചാർജ് കാർത്തിയനി. പി, പി ആർ ഒ ലൂക്ക് കുരിയാക്കോസ് എന്നിവർ പ്രസംഗിച്ചു..ബേഡകം പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജീവൻ എം ലഹരിക്കെതിരായ ബോധവത്കരണ ക്ലാസ്സ്എടുത്തു.അഡോളസന്റ് ഹെൽത്ത് കൗൺസിലർ ഐശ്വര്യ. കെ സ്വാഗതവും ആർ ബി എസ് കെ നേഴ്സ് വീണ എം. സി ് നന്ദിയും പറഞ്ഞു.
