കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ജില്ലാ ജനറൽ സെക്രട്ടറി വിജയ് റൈ എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ കൂടി കാഴ്ച്ച നടത്തി. നിലവിൽ കാസർഗോഡ് ജില്ലയിലെ ദേശീയ പാത 66 ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രസ്തുത വിഷയങ്ങളിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിതിൻ ഗഡ്കരി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദേശീയപാതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സക്രിയമായ ഇടപെടൽ നടത്തുമെന്ന് നിതിൻ ഗഡ്കരി കാസർഗോഡ് ബിജെപി നേതൃത്വത്തിന്ഉറപ്പ്നൽകി.