കാസർകോട്്: ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിംഗ് സ്്ക്കൂളിൽ 19-ാംബാച്ച്് തിരിതെളിക്കൽ ചടങ്ങ്് നാളെ രാവിലെ 10ന് നടക്കും. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്യും. റിട്ട.അഡീഷണൽ ചീഫ്് സെക്രട്ടറി എം.പി.ജോസഫ്് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർമാൻ വി.എം മുനീർ അധ്യക്ഷത വഹിക്കും. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം കെ.കെ , പി.ടി എ പ്രസിഡന്റ്് മുഹമ്മദ് ഷെരീഫ്, ജനറൽ ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ട് ഡോ.ജമാൽ അഹമ്മദ്, ജില്ലാ നഴ്സിംഗ് ഓഫീസർ മേരിക്കുട്ടി പി.എം, ജില്ലാ മാസ് മീഡിയാ ഓഫീസർ അബ്ദുൽ ലത്തീഫ്, ജനറൽ ആശുപത്രി നഴ്സിംഗ്് സൂപ്രണ്ട് മിനി ജോസഫ്്, നഴ്സിംഗ് ട്യുട്ടർ ഷെൽജിമോൾ ജി, ബാച്ച് വിദ്യാർത്ഥിനി നാൻസി ഡെന്നി എന്നിവർ പ്രസംഗിക്കും.പ്രിൻസിപ്പാൾ ശ്യാമള. പി സ്വാഗതവും ജില്ലാ എം സി എച്ച് ഓഫീസർ തങ്കമണി എൻ ജി നന്ദിയും പറയും
