LOCAL NEWS

കൊട്ടോടിയിൽ ചെക്ക്് ഡാം; എം എൽ എ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു

ചുളളിക്കര: കൊട്ടോടിയിൽ ചെക്ക്് ഡാം; എം എൽ എ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. പാലപ്പുഴ ചെക്ക്ഡാം ശക്തിപ്പെടുത്തി കൊണ്ട് കൊട്ടോടി ജലക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന ജലവിഭവ വകുപ്പ് എഞ്ചിനിയേഴ്‌സിന്റെ സാങ്കേതിക വാദഗതികളോട് യോജിക്കാൻ കഴിയില്ലെന്ന് കൊട്ടോടി ചെക്ക്ഡാം ആക്ഷൻകമ്മറ്റി ചെയർമാൻ രത്‌നാകരൻ നമ്പ്യാർ,കൺവീനർ എം ജെ സോജൻ എന്നിവർ ‘ഗ്രാമശബ്ദത്തോട ്’ പറഞ്ഞു. ഇതു സംബന്ധിച്ചു തീരുമാനമുണ്ടാക്കാൻ കാഞ്ഞങ്ങാട്ട് എം എൽ എയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമുണ്ടാക്കാനായില്ല.
ഇ.ചന്ദ്രശേഖരൻ എ എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കാസർഗോഡ് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ രാജമോഹൻ, മേജർ ഇറിഗേഷൻ ,മൈനർ ഇറിഗേഷൻ എഞ്ചിനിയർമാർ, കള്ളാർ പഞ്ചായത്ത് പ്രസിണ്ടന്റ് ടി.കെ നാരായണൻ, വാർഡ് മെമ്പർമാരായ (കള്ളാർ )പി.സി. ജോസ്, കൃഷ്ണകുമാർ, ബിന്ദു (കോടോം-ബേളൂർ) ചെക്ക്ഡാം ആക്ഷൻ സമിതിക്ക് വേണ്ടി ബി. രത്‌നാകരൻ നമ്പ്യാർ, സോജൻ, രത്‌നാകരൻ ബി.അബ്ദുള്ള, സുലൈമാൻ, ഇർഷാദ്, ബിജു, വേണുഗോപാലൻ തുടങ്ങിയവർപങ്കെടുത്തു. 2024 ലെ വേനൽകാലത്ത് ജലക്ഷാമം പരിഹരിക്കാൻ ജലവിഭവ വകുപ്പിന് കഴിയാത്ത സാഹചര്യമുണ്ടായാൽ പൊതുജനങ്ങളെ സംഘടിപ്പിച്ചു ശക്തമായ പ്രക്ഷോഭസമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് കൊട്ടോടി ചെക്ക്ഡാം ആക്ഷൻ കമ്മറ്റിക്ക് വേണ്ടി ചെയർമാൻ യോഗത്തിൽ മുന്നറിയിപ്പ്നൽകി. കൊട്ടോടിയിൽ – ചെക്ക്ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റിയുടെ നേതൃത്ത്വതിൽ 500 പരം നാട്ടുകാർ ഒപ്പിട്ട് നിവേദനം എം എൽ എയ്ക്ക് കള്ളാർ പഞ്ചായത്ത് പ്രസിണ്ടൻറ് നാരായണൻനൽകി.

Leave a Reply

Your email address will not be published. Required fields are marked *