ചുള്ളിക്കര : ഡോൺ ബോസ്ക്കോ ചുള്ളിക്കരയും വീ ലൈവ് പ്രൊജക്ട് കാസറഗോഡിന്റെയും സഹകരണത്തോടെ കോടോം- ബേളൂർ പഞ്ചായത്തിലെ വനിതാ കർഷകർക്കായി ബോധവത്ക്കരണ സെമിനാറും പച്ചക്കറി തൈകളുടെ വിതരണവും നടത്തി. കോടോം- ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ പി (റിട്ടയേർഡ് കൃഷിഭവൻ ഓഫീസർ, കരിവെള്ളൂർ ) ക്ലാസെടുത്തു. കൂടാതെ ശയന എൻ പി (വീ ലൈവ് കോർഡിനേറ്റർ), ഫാ. സണ്ണി തോമസ് (ഡയറക്ടർ വീ ലൈവ് ), ഫാദർ എം കെ ജോർജ് (അഡ്മിനിസ്ട്രേറ്റർ, ഡോൺ ബോസ്ക്കോ ), പഞ്ചായത്തംഗങ്ങളായ ആൻസി തോമസ്, ബിന്ദു കൃഷ്ണൻ , നിബിൻ മാത്യു (ഡ്രീം സോഷ്യൽ വർക്കർ) ഷീല കൃഷ്ണൻ എന്നിവർസംസാരിച്ചു.
Related Articles
സാമുഹ്യ സേവനത്തിനുള്ള സർഗ്ഗപ്രതിഭ അവാർഡ് വിതരണം ചെയ്തു.സലിം സന്ദേശം ഏറ്റുവാങ്ങി
കാസറഗോഡ്:മലബാർ കലാസാംസ്കാരിക വേദി കാസർഗോഡ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ 2023 സർഗ്ഗ പ്രതിഭ സാമുഹ്യ സേവനത്തിനുള്ള അവാർഡ് പ്രശസ്ത സിനിമാതാരം അനഘ നാരായണൻ നിന്ന് സലിം സന്ദേശം ചൗക്കി ഏറ്റുവാങ്ങി.സലിമിന്റെ ജിവ കാരുണ്യ സാമുഹ്യസേവനം കാസറഗോഡ് ജില്ലക്ക് അഭിമാനമെന്ന് മലബാർ സാംസ്കാരിക കലാ വേദി അഭിപ്രായപ്പെട്ടു. മെഗാഷോ പരിപാടി ശ്രദ്ധേയമായി മൂസ എരിഞ്ഞോളി.ടി.ഉബൈദ്.ജോൺസൺ മാഷ്.എ.വി മുഹമ്മദ് .ഇബ്രാഹിം ബീരിച്ചേരി എന്നിവരുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡുകൾ യഥാക്രമം അഷ്റഫ് പയ്യന്നുർ. ഇസ്മായിൽ തളങ്കര. രതിഷ് കണ്ടെടുക്കം. ആദിൽ അത്തു. […]
പട്ടികജാതി കുടുംബങ്ങള്‍ക്ക് അത്യുപാദനശേഷിയുള്ള തെങ്ങിന് തൈകള്‍ വിതരണം ചെയ്തു
രാജപുരം: കാസര്‍ഗോഡ് സി.പി.സി.ആര്.ഐ കമ്പോണന്റ് പദ്ധതി പ്രകാരം പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതികുടുംബങ്ങള്‍ക്ക്അത്യുപാദനശേഷിയുള്ള 460 തെങ്ങിന് തൈകള്‍ വിതരണം നടത്തി.സി പി സി ആര് ഐ സീനിയര്‍ സയന്റിസ്റ്റ്ഡോ :സുബ്രഹ്മണ്യന് തെങ്ങിന് തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നൂതന കൃഷി രീതികളെ കുറിച്ച് സി പി സി ആര് ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ: സി. തമ്പാന് ക്ലാസ് എടുത്തു. ലത അരവിന്ദന്, രാധാകൃഷ്ണ ഗൗഡ, സുപ്രിയ ,പഞ്ചായത്തംഗങ്ങളായ എന്‍. വിന്‍സെന്റ്, കെ. കെ വേണുഗോപാല്‍, പനത്തടി കൃഷി […]
കര്‍ക്കിടക മാസ ഭഗവതിസേവ സമാപിച്ചു
പനത്തടി : പെരുതടിമഹാദേവ ക്ഷേത്രത്തില്‍ നടന്നുവന്ന കര്‍ക്കിടക മാസ ഭഗവതിസേവ സമാപിച്ചു. ക്ഷേത്രതന്ത്രി കക്കാട്ട് പടിഞ്ഞാറില്ലത്ത് കേശവപട്ടേരി, ക്ഷേത്രമേല്‍ശാന്തി ശ്രീകാന്ത് മനോളിത്തായ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ഭഗവതിസേവനടന്നത്.