DISTRICT NEWS

ഒടയംചാൽ സഹകരണ ആശുപത്രി പ്രവർത്തനം ആരംഭിച്ചു കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു

ഒടയംചാൽ : കൊന്നക്കാട് കോപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ കീഴിൽ രണ്ട് ദശാബ്ദ കാലമായി വെള്ളരിക്കുണ്ടിൽ പ്രവർത്തിക്കുന്ന കെ ജെ തോമസ് സഹകരണ ആശുപത്രിയുടെ സഹോദര സ്ഥാപനമായ ഒടയംചാൽ കോപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ഡോക്ടർമാരുടെ സേവനം 24 മണിക്കൂർ പ്രവർത്തിക്കുന്ന ഓ പി വിഭാഗം, മെഡിക്കൽ സ്റ്റോർ എന്നിവ കൂടാതെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഇവിടെ ഉണ്ടായിരിക്കും. സൊസൈറ്റി പ്രസിഡന്റ് കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് പിജി ദേവ് അധ്യക്ഷത വഹിച്ചു. ഫാർമസി വിഭാഗം കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണനും, ഒ പി വിഭാഗം ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് എം.രാധാമണിയും നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി ശ്രീലത, ഷോബി ജോസഫ്, സി.രേഖ എന്നിവരും എൻ.സന്തോഷ് , ഡോക്ടർ സി.സുകു, മീനാക്ഷി ബാലകൃഷ്ണൻ, വി.കെ.അസീസ്, സി.കൃഷ്ണൻ, മറിയാമ്മ ജോർജ്, സിൽവി പ്രഭാകരൻ, ടി.കോരൻ, ഹരീഷ് പി നായർ, കെ.അശോകൻ , കെ.ബാലകൃഷ്ണൻ, ആവണി രാജൻ എന്നിവർ പ്രസംഗിച്ചു. ബാബു കോഹിനൂർ സ്വാഗതവും സി.കെ.ബാലകൃഷ്ണൻ നായർനന്ദിയുംപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *