എണ്ണപ്പാറ: നിർധനരായ ഒരുപാട് പേരുടെ ഏക ചികിത്സാ അഭയകേന്ദ്രമായ എണ്ണപ്പാറ പി എച്ച് സിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റു സ്റ്റാഫുകളെയും നിയമിച്ച് ഈ മഴക്കാല രോഗങ്ങൾ നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറാകണമെന്ന് മഹാത്മാ ജനശ്രീ യൂണിറ്റ് സർക്കാരി രൂപീകരണ യോഗംആവശ്യപ്പെട്ടു. വി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു മണ്ഡലം ചെയർമാൻ വിനോദ് ചുള്ളിക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം സെകട്ടറി കുഞ്ഞുമോൻ, ട്രഷറർ സജീത ശ്രീകുമാർ എന്നിവർ സംസാരിച്ചു. രാജീവൻ ചീരോൽ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി തോമസ് ടി. ഒ. (പ്രസിഡന്റ ) തങ്കമണി സി (സെക്രട്ടറി) പി.വിജയൻ (ട്രഷറർ) എന്നിവരെതെരഞ്ഞെടുത്തു.
