രാജപുരം: കുട്ടികളുടെ ഇഷ്ടത്തിനും താല്പര്യത്തിനും സന്തോഷത്തിനും ഊന്നൽ കൊടുത്തു കൊണ്ട് സമഗ്ര ശിക്ഷ കാസർഗോഡ് നൽകിയ പത്ത് ലക്ഷം രൂപ കൊണ്ട് ഒരുക്കിയ ജി.എച്ച്.എസ്.എസ് ബളാംതോട് പ്രീ സ്കൂളിലെ പതിമൂന്ന് പ്രവർത്തന ഇടങ്ങളിലേക്ക് വേണ്ടി രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ വിരിഞ്ഞത് നൂറ് കണക്കിന് കളിപ്പാട്ടങ്ങൾ . ശാസ്ത്രീയ പ്രീ സ്കൂൾ സംവിധാനത്തിലെ കളിപ്പാട്ടം പ്രവർത്തന പുസ്തകത്തിന്റെ വിനിമയ പ്രവർത്തനങ്ങൾക്കാണ് പഠനോപകരണങ്ങൾ നിർമ്മിച്ചത്. ശില്പശാലയുടെ സമാപനം പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.കെ വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് ബി.പി.സി കെ.വി രാജേഷ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കൂര്യാകോസ്, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സുപ്രിയ ശിവദാസ് ,പി.ടി.എ പ്രസിഡണ്ട് കെ.എൻ വേണു, സി ആർ സി കോ-ഓഡിനേറ്റർ സുപർണ്ണ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു പി.രാജഗോപാലൻ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ പ്രിൻസിപ്പാൾ ബിജു എം.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാബു. ബി.സി നന്ദിയുംപ്രകാശിപ്പിച്ചു
Related Articles
ഓണത്തിന് പൂക്കാലമൊരുക്കാന്‍ ചെണ്ടുമല്ലികൃഷിയുമായി കോടോംബേളൂര്‍ 19-ാം വാര്‍ഡ്
പാറപ്പള്ളി: ഓണത്തിന് പൂക്കാലമെന്ന പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡില്‍ കൃഷിക്കൂട്ടം, കലവറ, ത്രിവേണി, ശിശിരം ജെ.എല്‍.ജി സംഘങ്ങള്‍ക്ക് ലഭിച്ച ചെണ്ട് മല്ലിതൈകളുടെ നടീല്‍ ഉല്‍ഘാടനം പാറപ്പള്ളിയില്‍ കോടോം-ബേളൂര്‍ കൃഷി ഓഫീസര്‍ കെ.വി.ഹരിത നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പറും വൈ. പ്രസിഡന്റുമായ പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.യോഗാധ്യാപകന് കെ.വി. കേളു, മുന്‍ പഞ്ചായത്ത് മെമ്പര്‍ പി.നാരായണന്, കുടുംബശ്രീ എ.ഡി.എസ്സ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി, സി.പി.സവിത എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ സ്വാഗതവും ജെ എല്‍ ജി സെക്രട്ടറി വന്ദന […]
രാജ്യത്ത് ന്യൂനപക്ഷ പീഡനം നടക്കുമ്പോൾ പ്രധാനമന്ത്രി മൗനം തുടരുന്നു: ഡി സി സി പ്രസിഡന്റ് രാജ്മോഹൻ ഉണ്ണിത്താൻ എം പി നയിക്കുന്ന നിരാഹാര സത്യാഗ്രഹത്തിൽ ബളാൽ ബ്ലോക്കിൽ നിന്നും അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കാനും തീരുമാനം
ചുള്ളിക്കര :ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ചുള്ളിക്കര രാജീവ് ഭവനിൽ ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ ഉത്ഘാടനം ചെയ്തു. മുൻപ് എങ്ങുമില്ലാത്തരീതിയിൽ രാജ്യത്ത് ന്യൂനപക്ഷ പീഡനം നടക്കുമ്പോൾ പ്രധാനമന്ത്രി മൗനം തുടരുന്നതും, പ്രശ്നത്തിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ തയാറാകാത്തതും നിരാശജനകമാണെന്ന് പി കെ ഫൈസൽ പറഞ്ഞു.ഏക സിവിൽ കൊട് വിഷയത്തിൽ സിപിഎം നടത്തുന്ന ഇരട്ടത്താപ്പ് ജനo തിരിച്ചറിഞ്ഞു എന്നും അദ്ദേഹo കൂട്ടി ചേർത്തു. ഏകീകൃത സിവിൽ കോഡിനെതിരെയും, മണിപ്പൂർ വംശഹത്യക്ക് എതിരെയും കാസറഗോഡ് എം […]
വായനശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകങ്ങൾ ശേഖരിച്ചു വായനശാലയ്ക്ക് നൽകി മാതൃകയായി കെ സി വൈ എൽ രാജപുരം യൂണിറ്റ്
രാജപുരം: വായനശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുസ്തകങ്ങൾ ശേഖരിച്ചു വായനശാലയ്ക്ക് നൽകി മാതൃകയായി കെ സി വൈ എൽ രാജപുരം യൂണിറ്റ്. മലയോരത്തെ വീടുകളിൽ ഗൃഹസന്ദർശനം നടത്തിയും അല്ലാതെയും പഴയതും, പുതിയതുമായ നിരവധി പുസ്തകങ്ങൾ ശേഖരിച്ചു പ്രദേശത്തെ ഓർമ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് നൽകി ഒരു കൂട്ടം യുവാക്കൾ. രാജപുരം തീരുകുടുംബ ദേവാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കെ സി വൈ എൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ശേഖരിച്ച പുസ്തകങ്ങൾ യൂണിറ്റ് പ്രസിഡന്റ് റോബിൻ ബേബി വായനശാല സെക്രട്ടറി എ […]