Related Articles
സുരക്ഷിത ശബ്ദത്തിന്റെ സന്ദേശവുമായി ചൗക്കി സന്ദേശം ഗ്രന്ഥാലയം
കാസറഗോഡ് : സുരക്ഷിത ശബ്ദം നല്ല ആരോഗ്യം നൽകുമെന്നും അമിത ശബ്ദം ആരോഗ്യത്തിനു ഹാനീകരമാണെന്നും അമിത ശബ്ദത്തെ നിരുത്സാഹപ്പെടുത്തണമെന്നുമുള്ള സന്ദേശവുമായി ചൗക്കി സന്ദേശം ഗ്രന്ഥാലയം പ്രവർത്തകർ മൊഗ്രാൽ പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെത്തി. എന്റെ പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരേ അമിത ശബ്ദം കൊണ്ടുണ്ടാകുന്ന മാനസിക ശാരീരിക പഠന പ്രശ്നങ്ങളെ അറിച്ച് നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. ഇയർ ഫോൺ ഉപയോഗവും ഇതിൽപ്പെടും. സുരക്ഷിത ശബ്ദം ആകട്ടെ എപ്പോഴും നമുക്കു ചുറ്റും. സസ്നേഹം നിങ്ങളുടെ സ്വന്തം മോഹൻലാൽ \ എന്നെഴുതിയ കാർഡ് […]
പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്ത്്് കൊട്ടോടി ഛത്രപതി ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ
കൊട്ടേടി : കൊട്ടോടി -പേരടുക്കം അംഗൻവാടിയിലെ കുട്ടികൾക്കാവശ്യമായ കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളുമാണ് കൊട്ടോടി ഛത്രപതി ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തകർ വിതരണം ചെയ്തത്. .ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് മഞ്ഞങ്ങാനം, കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ എം കൃഷ്ണകുമാർ എന്നിവർനേതൃത്വംനൽകി.
ചരിത്ര പ്രസിദ്ധമായ പാണത്തൂർ മഖാം ഉറൂസ് തുടങ്ങി
പാണത്തൂർ: കിഴക്കൻ മലയോര മേഖലയിലെ പ്രസിദ്ധ സിയാറത്ത് കേന്ദ്രമായ പാണത്തൂർ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന നാല് ശുഹദാക്കളുടെ പേരിൽ വർഷം തോറും നടത്തി വരാറുള്ള മഖാം ഉറൂസിന് തുടക്കമായി. ഒമ്പതാം തീയതി വരെ അതിവിപുലമായ രീതിയിൽ നടത്തപ്പെടുകയാണ്. കേരളക്കരയിലെ പ്രമുഖ പണ്ഡിതന്മാരും സാദാത്തുക്കളും സംബന്ധിക്കുന്നു. ഉറൂസിന്റെ ഉദ്ഘാടനം സയ്യദ്മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കാസി കാഞ്ഞങ്ങാട് നിർവഹിച്ചു.പാണത്തൂർ ജമാഅത്ത് പ്രസിഡണ്ട് കെ കെ അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ അബ്ബാസ് പള്ളിയാൻ പതാക ഉയർത്തി […]