DISTRICT NEWS

ആരോഗ്യ കേരളത്തിന് അപമാനം ജനറൽ ആശുപത്രി ലിഫ്റ്റ് തകരാറ് പരിഹരിക്കാത്തതിനെതിരെ എയിംസ് ജനകീയ കൂട്ടായ്മ പ്രക്ഷോഭത്തിലേക്ക്

കാസർഗോഡ്: മാസങ്ങളായി പ്രവർത്തിക്കാത്ത കാസറഗോഡ് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുന്നു. ലിഫ്റ്റ് തകരാറ് സംഭവിച്ച ഉടനെ തന്നെ കൂട്ടായ്മ ഭാരവാഹികൾ ബന്ധപ്പെട്ട അധികാരികളെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നെങ്കിലും നാളിതുവരെയായി ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നത് അത്യധികം ഖേദകരമാണെന്നും മൃതശരീരം പോലും ചുമന്നു കൊണ്ട് വരേണ്ട ദയനീയ അവസ്ഥ അപലപനീയമാണെന്നും ഉടനടി വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ട് ത്വരിത നടപടി സ്വീകരിക്കാത്ത പക്ഷം ബഹുജന മാർച്ച് അടക്കമുള്ള സമരങ്ങൾ സംഘടിപ്പിക്കാൻ കൂട്ടായ്മ മുന്നോട്ട് വരുമെന്നും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട്, ട്രഷറർ സലീം സന്ദേശം ചൗക്കി, കോർഡിനേറ്റർ ശ്രീനാഥ് ശശി എന്നിവർ വാർത്താ കുറിപ്പിൽഅറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *