രാജപുരം: രാജപുരം ഇലക്ട്രിസിറ്റി ഓഫീസ് മാറ്റാനുള്ള നീക്കം ചെറുക്കുമെന്ന് സി പി എം രാജപുരം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 1982 മുതൽ രാജപുരത്ത് പ്രവർത്തിച്ചു വരുന്ന ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി കൊണ്ടു പോകാനുള്ള ചിലരുടെ ശ്രമം എന്ത് വിലകൊടുത്തും തടയും. രണ്ടു വർഷം മുമ്പ് രാജപുരത്ത് ഇലക്ട്രിസിറ്റി ഓഫീസിന് വേണ്ടി ടൗണിന് സമീപത്തായി തന്നെ 15 സെന്റ് സ്ഥലം കെ ടി മാത്യു സൗജന്യമായി നൽകിട്ടുണ്ട്. ഈ സ്ഥലം കെഎസ്ഇബിക്ക് എഴുതി നൽകിട്ടും ഉണ്ട്. എന്നാൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും നിലവിള്ള ഓഫീസ് മറ്റൊരു സ്ഥലത്തേറ്റ് മാറ്റി കൊണ്ടു പോകാനുള്ള ആലോചനയാണ് നടക്കുന്നത്. നിലവിൽ വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഈ ഓഫീസ് വിഭജിച്ച് അഞ്ച് വർഷം മുമ്പ് ബളാംതോട് സെക്ഷൻ ഓഫീസ് ആരംഭിച്ചിരുന്നു. ഇതോടെ പകുതി കണക്ഷൻ ബളാംതോടിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ ബളാംതോട് സെക്ഷനിലേക്ക് കുറച്ചു ഭാഗം കൂടി ലയിപ്പിച്ച് രാജപുരത്തേ ഓഫീസ് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. അരനൂറ്റാണ്ട് മുമ്പ് പ്രവർത്തനം ആരംഭിച്ച ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിന് പകരം കാലിച്ചാനടുക്കം, പരപ്പ്, തായന്നൂർ, കോടോം, ഒടയംചാൽ എന്നി പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ സെക്ഷൻ ഓഫീസ് ആരംഭിക്കുന്നതാണ് ഉചിതം എന്നിരിക്കെ ഓഫീസ് തന്നെ മാറ്റി സ്ഥാപിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുത്തു തോൽപ്പിക്കും. രാജപുരത്ത് മറ്റ് എല്ലാ സർക്കാർ ഓഫീസും പ്രവർത്തിക്കുന്നുണ്ട് അതോടെപ്പം കെഎസ്ഇബി ഓഫീസും കൂടി ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമാണന്നു ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. യോഗത്തിൽ ലോക്കൽ കമ്മിറ്റിയംഗം കെ എ പ്രഭാകരൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം പി ജി മോഹനൻ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.
