രാജപുരം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പരപ്പ നിയോജക മണ്ഡലം വാർഷിക സമ്മേളനം നാളെ പൈനിക്കര ജോയിസ് ഹോം സ്റ്റേ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.15 ന് രജിസ്ട്രേഷൻ പതാക ഉയർത്തൽ, 10 മണിക്ക് പ്രതിനിധി സമ്മേളനം, 11 മണിക്ക് പൊതുസമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്യും. കെ എസ് എസ് പി എ പരപ്പ നിയോജക മണ്ഡലം പ്രസിഡന്റ് ജി മുരളിധരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് പി.സി സുരേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് ജി.മുരളീധരൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജോസഫ് .സി.എ വാർഷിക റിപ്പോർട്ടും ട്രഷറർ കെ.മാധവൻ നായർ കണക്ക് അവതരിപ്പിക്കും. നിയോജക മണ്ഡലം ജോ.സെക്രട്ടറി ടി പി പ്രസന്നൻ സ്വാഗതം പറയും. പൊതു സമ്മേളനത്തിൽ കളളാർ പഞ്ചായത്ത് പു്രസിഡന്റ് ടി.കെ നാരായണൻ, ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, കളളാർ, പനത്തടി മണ്ഡലം പ്രസിഡന്റുമാരായ എം എം സൈമൺ, കെ.ജെ.ജെയിംസ് എന്നിവർക്ക് പുറമേ സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പ്രസംഗിക്കും.
പരപ്പ നിയോജക മണ്ഡലത്തിൽപ്പെട്ട 5 മണ്ഡലങ്ങളിൽ നിന്നായി നൂറ്റിഅമ്പതോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
രാവിലെ 9.30 ന് രാജപുരത്തു നിന്നും സമ്മേളന നഗരിയിലേക്ക് പ്രകടനവും നടക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ജി മുരളിധരൻ, സെക്രട്ടറി സി.എ ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് എം.യു തോമസ്സ്, കള്ളാർ – പനത്തടി മണ്ഡലം പ്രസിഡന്റ് വി കെ ബാലകൃഷ്ണൻ, സെക്രട്ടറി എം.എ ജോസഫ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.ജെ മാത്യു എന്നിവർ അറിയിച്ചു.