കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട്് വർക്കേഴ്സ് യൂണിയൻ INTUC ജില്ലാ ജനറൽ സെക്രട്ടറി ആയി വിനോദ് ജോസഫ്് ചെട്ടിക്കത്തോട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. കോടോം-ബേളൂർ മണ്ഡലം ജനശ്രീ ചെയർമാനും പഞ്ചായത്ത് 6- ാംം വാർഡ് കൺവീനറും കൂടിയാണ് ്്വിനോദ് ജോസഫ്
കൊട്ടോടി : പേരടുക്കം വയനാട്ടുകുലവൻ ദേവസ്ഥാനം ജനറൽ ബോഡി യോഗം 5ന് രാവിലെ 10 മണിക്ക് ചേരും. ദേവസ്ഥാനത്തിന്റെ നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനാമ് ഭക്തജനങ്ങളുടെ വിപുലമായ യോഗം ചേരുന്നത്.
കട്ടൂർ: ഇ.കെ നായനാർ പൊതുജന വായനശാല & ഗ്രന്ഥാലയം പരിധിയിലുള്ള SSLC ,+2 മുഴുവൻ വിഷയങ്ങൾക്കും A plus ലഭിച്ചവരെയും ഉന്നത വിജയികളെയും അനുമോദിച്ചു. പഞ്ചായത്ത് സമിതി കൺവീനർ ചന്ദ്രൻ സി ഉദ്ഘാടനവും അനുമോദനവും നിർവ്വഹിച്ചു. രഞ്ജിനി സി ( GHSS Kumbla ) മുഖ്യാതിഥിയായി വിജയികളെ അനുമോദിച്ച് സംസാരിച്ചു. 4-ാം വാർഡ് കൺവീനർ ടി.കെ നാരായണൻ , ഭാസ്കരൻ സി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി സത്യരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. […]