കാഞ്ഞങ്ങാട് : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി.റെഡ് ക്രോസ് സൊസൈറ്റി കാസറഗോഡ് ജില്ലാ ബ്രാഞ്ച് നിർധനരായ കുടുംബങ്ങൾക്ക് നൽകുന്ന കിച്ചൺ സെറ്റിന്റെ വിതരണോൽഘാടനം നിർവ്വഹിച്ചു സാംസാരിക്കുകയായിരുന്നു എം പി. ചടങ്ങിൽ കാസർഗോഡ് ജില്ലാ ബ്രാഞ്ചിലെ മുതിർന്ന സജീവ പ്രവർത്തകരായ ബാബു രാജേന്ദ്ര ഷേണായ്, പി കണ്ണൻ, ഇ എൻ ഭവാനി ‘അമ്മ, എച്ച് കെ മോഹൻദാസ്, എച്ച് എസ് ഭട്ട് എന്നിവരെ ആദരിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ഓഫീസിൽ വെച്ചാ നടന്ന പരിപാടിയിൽ ജില്ലാ ചെയർമാൻ എച്ച് എസ് ഭട്ട് അധ്യക്ഷം വഹിച്ചു. സൂര്യ ഭട്ട് സംസാരിച്ചു. സെക്രട്ടറി എൻ വിനോദ് സ്വാഗതവും ട്രഷറർ എൻ സുരേഷ് നന്ദിയും പറഞ്ഞു
