കോട്ടയം / മക്കള്‍ രണ്ടുപേരെയുമെടുത്ത് അമ്മ പുഴയില്‍ ചാടി. നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂവരും മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് സംഭവം. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോള്‍, അഞ്ച് വയസ്സുകാരി നേഹ ഒരു വയസ്സുള്ള നോറ എന്നിവരാണ് മരിച്ചത്.
കുട്ടികള്‍ക്ക് വിഷം നല്കിയ ശേഷം ജിസ്മോള്‍ കൈയിലെ ഞരമ്പ് മുറിച്ചു. ശേഷം സ്കൂട്ടറില്‍ മക്കളുമായെത്തി പുഴയില്‍ ചാടുകയായിരുന്നു. മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് ജിസ്മോള്‍. കുടുംബപ്രശ്നം ഉള്ളതായി സൂചനയുണ്ടെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞു.
Related Articles
റാണിപുരത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബി.എസ്.എന്‍.എല്‍ ടവര്‍ അടിയന്തരമായി കമ്മീഷന് ചെയ്യണം : റാണിപുരം വന സംരക്ഷണ സമിതി
റാണിപുരം: റാണിപുരത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബി.എസ്.എന്‍.എല്‍ ടവര്‍ അടിയന്തരമായി കമ്മീഷന് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും,അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട റാണിപുരം ഡി.ടി.പി.സി റിസോര്‍ട്ട് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റാണിപുരം വന സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.റാണിപുരത്തുകാരുടേയും, ഇവിടെയെത്തുന്ന സഞ്ചാരികളുടേയും വളരെക്കാലമായുള്ള ആവശ്യമാണ് റാണിപുരം മൊബൈല്‍ ടവര്‍ സ്ഥാപിക്കുക എന്നുള്ളത്. ഇതിന് പരിഹാരമായാണ് ബി.എസ്.എന്‍.എല്‍ ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.. എന്നാല്‍ പണി പൂര്‍ത്തിയായിട്ടും ഇത് കമ്മീഷന് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇത് ഉടന്‍ കമ്മീഷന് ചെയ്തു മൊബൈല്‍ […]
രാജപുരം സെന്റ് പയസ് കോളേജില്‍ ദേശീയ സെമിനാര്‍ സമാപിച്ചു*
രാജപുരം: രാജപുരം സെന്റ്. പയസ് ടെന്ത് കോളേജില്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിന്റെയും ഇലക്ട്രല്‍ ലിട്രസി ക്ലബ്ബിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സിന്റെയും നേതൃത്വത്തില്‍ ‘ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതില്‍ നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും വഹിക്കുന്ന പങ്ക് ‘എന്ന വിഷയത്തില്‍ നടത്തിയ ദ്വിദിന ദേശീയ സെമിനാര്‍ സമാപിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ബിജു ജോസഫിന്റെ അദ്ധ്യക്ഷതയില്‍ സെമിനാറിന്റെ സമാപന സമ്മേളനം നടത്തി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ സമാപന സന്ദേശം നല്കി. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം […]
ഒടയംചാലില്‍ ഷോപ്പിംഗ് കോംപ്ലക്സ് തുറന്നു; നവകേരള സൃഷ്ടിയിലൂടെ വികസനത്തിന്റെ സ്വാദ് എല്ലാ ജനങ്ങളിലും വികസനത്തിന്റെ സ്പര്‍ശം എല്ലാ പ്രദേശങ്ങളിലും എത്തിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം: മുഖ്യമന്ത്രി
ഒടയംചാല്‍: സര്‍വ്വതലസ്പര്‍ശിയും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായ വികസനത്തിന്റെ സ്വാദ് എല്ലാ ജനങ്ങളിലും വികസനത്തിന്റെ സ്പര്‍ശം എല്ലാ പ്രദേശങ്ങളിലും എത്തിക്കുകയാണ് നവകേരള സൃഷ്ടിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഒടയംചാലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക ലോകത്ത് വികസിത രാജ്യങ്ങളില്‍ മധ്യ വരുമാന രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് നവ കേരള സൃഷ്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ ചന്ദ്രശേഖരന് എംഎല്‍എ […]




