കേരളത്തില്‍ ഇപ്പോള്‍ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. നാളേയും കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിതീവ്രമഴക്കുള്ള സാധ്യതയാണ് കേരളത്തിലെ മൂന്ന് ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നതിനെ ആണ് അതിതീവ്രമായ മഴ എന്ന് ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് ആയിരിക്കും. അതേസമയം കണ്ണൂരിന് പിന്നാലെ കാസര്‍കോട്ടും കോഴിക്കോട്ടും തൃശൂരും മലപ്പുറത്തും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ നാളെ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെര്‍ട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ സ്റ്റേറ്റ്, സി ബി എസ് ഇ, ഐ സി എസ് സി സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണം. കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്കും മറ്റും നാളത്തെ അവധി ബാധകമല്ല എന്നും മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമുണ്ടായിരിക്കില്ല എന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം കോഴിക്കോട് ജില്ലയില്‍ നാളെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല
Related Articles
മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി കെപിസിസി
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോപത്തിനൊരുങ്ങി കെപിസിസി.നാളെ മുതല്‍ ബ്ലോക്ക് തലം കേന്ദ്രീകരിച്ചാണ് സമരം.5 മുതല്‍ 20 വരെ സംസ്ഥാന വ്യാപക ക്യാമ്പെയിന് നടത്താനാണ് തീരുമാനം. 1494 മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ 1500 കേന്ദ്രങ്ങളിലായി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെയ്ക്കുക,തൃശൂര്‍ പൂരം കലക്കിയ സിപിഎം-ബിജെപി ഗുഡാലോചനയില്‍ ജുഡീഷല്‍ അന്വേഷണം നടത്തുക,ആഭ്യന്തര വകുപ്പിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുക,വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ തുടര്‍ച്ചയായാണ് […]
മുന്പോട്ടുവന്ന് പേര് പറഞ്ഞ ഏത് സ്ത്രീക്കാണ് നീതി കിട്ടിയിട്ടുള്ളത്? പ്രതികരണവുമായി പാര്‍വതി തിരുവോത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഡബ്ല്യു സി സി യുടെ പോരാട്ടം അവസാനിക്കുന്നില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. ഇരകള്‍ പരാതി കൊടുക്കേണ്ട ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്നും എത്ര പരാതികളില്‍ സര്‍ക്കാര്‍ നടപടിയെടുത്തുവെന്നും പാര്‍വതി തിരുവോത്ത് ചോദിച്ചു. മോശമായി പൊരുമാറിയവരുടെ പേര് പറഞ്ഞാല്‍ വീണ്ടും ഒറ്റപ്പെടും സമൂഹ മധ്യത്തില്‍ ഒറ്റപ്പെടും സിനിമയില്‍ നിന്ന് ഒഴിവാക്കുമെന്നും പാര്‍വതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. തനിക്ക് അവസരം നഷ്ടപ്പെട്ടുവെന്നും ഹിറ്റ് സിനിമകള്‍ ചെയ്തിട്ടും അവസരം ഇല്ലതായെന്നും പാര്‍വതി പറഞ്ഞു. അമ്മ […]
മുഖ്യമന്ത്രിക്കൊപ്പമുള്ള സോഷ്യല്‍മീഡിയ കവര്‍ ചിത്രം നീക്കി അന്‍വര്‍, പകരം ചേര്‍ത്തത് പാര്ട്ടിപ്രവര്ത്തകര്ക്കൊപ്പമുള്ളത്
നിലമ്പൂര്‍: പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്റെ ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി പി. വി അന്‍വര്‍ എംഎല്‍എ.മുഖ്യമന്ത്രിക്കൊപ്പമുള്ള കവര്‍ചിത്രം നീക്കി പകരം ഇടത്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രമാണ് അന്‍വര്‍ ചേര്‍ത്തത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം സിപിഎമ്മും അന്‍വറിന്റെ പ്രവര്‍ത്തികള്‍ക്ക് പിന്തുണയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ പരസ്യപ്രസ്താവന തല്ക്കാലം നിര്‍ത്തുകയാണെന്നും പാര്‍ട്ടിയാണ് എല്ലാത്തിലും വലുതെന്നും എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. ഒരു എളിയ ഇടതുമുന്നണി പ്രവര്ത്തകന് എന്ന നിലയില്‍ പാര്‍ട്ടി നല്കിയ നിര്‍ദ്ദേശം ശിരസ്സാ വഹിക്കാന്‍ ബാദ്ധ്യസ്ഥനാണെന്ന് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ […]