LOCAL NEWS

മാതൃവേദി പാണത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ അമ്മമാർക്കായി ബോധവൽക്കണ ക്ലാസ് നടത്തി

പാണത്തൂർ : മാതൃവേദി പാണത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ എല്ലാ അമ്മമാർക്കുമായി മഴക്കാല പൂർവ്വ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നീ വിഷയങ്ങൡ ബോധവൽക്കണ ക്ലാസ് സംഘടിപ്പിച്ചു. പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സുമാരായ സിനി സെബാസ്റ്റ്യൻ, ഏലിയാമ്മ എന്നിവർ ക്ലാസെടുത്തു.. മേഖലാ ഡയറക്ടർ ഫാ.വർഗ്ഗീസ് ചെരുവംപുറത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മേരി ലൂയീസ് വരകാല അധ്യക്ഷത വഹിച്ചു.സിസ്റ്റർ എലിസബത്ത് SABS, ജോണി തോലംപുഴ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷിജി മാനുവൽ സ്വാഗതവും ട്രഷറർ ബിജി വടക്കേൽ നന്ദിയും പറഞ്ഞു.ആശാവർക്കർ രേവതി നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *