പനത്തടി : കേരളയുടെ നേതൃത്വത്തിൽ കഥയുടെ ആരംഭം കുറിച്ചുകൊണ്ട് പൊതുവിദ്യാലയത്തിലെ കഥോൽത്സവം കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമായി. ടീച്ചറോട് ഒപ്പം രക്ഷിതാക്കളും അധ്യാപകരും കഥ കുട്ടികളിലേക്ക് എത്തിച്ചു. ജി.എച്ച്.എസ്.എസ്.ബളാന്തോടിലെ മലർവാടി പ്രീ പ്രൈമറിയിലെ കലോത്സവം വാർഡ് മെമ്പർ കെ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ. എൻ വേണു അധ്യക്ഷത വഹിച്ചു. യുവകവിയും അധ്യാപകനുമായ ബിജു ജോസഫ് മുഖ്യാതിഥിയായി. എം. സി മാധവൻ, റിനിമോൾ പി വി രഞ്ജിത്ത്, അനിത.പി, സി. ആർ സി കോർഡിനേറ്റർ സുപർണ്ണ രാജേഷ്, ഗംഗാധരൻ. സി. എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾഗോവിന്ദൻ. എം സ്വാഗതവും പ്രീ പ്രൈമറി അധ്യാപിക ശോഭകുമാരി നന്ദിയും പറഞ്ഞു.