രാജപുരം : സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള കടന്ന് കയറ്റം അവസാനിപ്പിക്കണമെന്ന് രാജപുരം പ്രസ്സ് ഫോറം വർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ജി ശിവദാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കൂക്കൾ , ഇ ജി രവി , നൗഷാദ് ചുള്ളിക്കര, രവിന്ദ്രൻ കൊട്ടോടി, സണ്ണി ജോസഫ് , രജേഷ് ഓട്ടമല എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ:
ജി. ശിവദാസൻ (പ്രസിഡന്റ്),സുരേഷ് കൂക്കൾ (സെക്രട്ടറി), സണ്ണി ജോസഫ് (ട്രഷറർ), രവിന്ദ്രൻ കൊട്ടോടി (വൈസ് പ്രസിഡന്റ്), നൗഷാദ് ചുള്ളിക്കര (ജോ.സെക്രട്ടറി ), ഇ ജി രവി (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.